Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റെയിൽവേയിൽ വൻ അവസരങ്ങൾ; രണ്ടുവർഷത്തിനുള്ളിൽ 2.3 ലക്ഷം ഒഴിവുകൾ നികത്തുമെന്ന് മന്ത്രി പിയൂഷ് ഗോയൽ

റെയിൽവേയിൽ വൻ അവസരങ്ങൾ; രണ്ടുവർഷത്തിനുള്ളിൽ 2.3 ലക്ഷം ഒഴിവുകൾ നികത്തുമെന്ന് മന്ത്രി പിയൂഷ് ഗോയൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: റെയിൽവേയിൽ വിവിധ തസ്തികകളിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ 2.3 ലക്ഷം ഒഴിവുകളിലേക്ക് അടുത്ത രണ്ടുവർഷം റിക്രൂട്ട്‌മെന്റുകൾ നടത്തും. നിലവിലുള്ള 1,31,428 ഒഴിവുകൾക്ക് പുറമേ 2019-20, 2020-21 വർഷങ്ങളിൽ പിരിഞ്ഞുപോകുന്ന 99,000 പേരുടെ ഒഴിവുകളിലേക്കുമാകും അപേക്ഷ ക്ഷണിക്കുക. രണ്ട് ഘട്ടമായാണ് ഇത്രയും ഒഴിവുകൾ നികത്തുകയെന്ന് റെയിൽവകുപ്പ് മന്ത്രി പിയുഷ് ഗോയൽ അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ തൊഴിൽദാതാവായ ഇന്ത്യൻ റെയിൽവേയിൽ 12,23,622 ജീവനക്കാരാണ് നിലവിലുള്ളത്. 2,82,976 ഒഴിവുകൾ ബാക്കിയുള്ളപ്പോൾ 2018ൽ 1,51,548 ഒഴിവുകളിലേക്ക് മാത്രമാണ് അപേക്ഷ ക്ഷണിച്ചത്. 2019-20 വർഷത്തിൽ 53,000 ജീവനക്കാരും, 2020-21 വർഷത്തിൽ 46,000 ജീവനക്കാരും റെയിൽവേയിൽനിന്ന് പിരിഞ്ഞുപോകും. ഇതോടെ ഒഴിവുകളുടെ എണ്ണം 2,30,428 ആയി ഉയരും. അടുത്ത രണ്ടുവർഷത്തിനകം ഇത്രയും ഒഴിവുകൾ നികത്തുമെന്ന് പിയുഷ് ഗോയൽ അറിയിച്ചു. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ലഭ്യമാക്കുന്ന വലിയ റിക്രൂട്ട്‌മെന്റുകളിൽ ഒന്നാകും ഇതെന്ന് ഗോയൽ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP