Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശതാബ്ദി ട്രെയിനുകൾക്ക് പകരം വരുന്നത് ട്രെയിൻ 18; പുതിയ വണ്ടിക്ക് വന്ദേഭാരത് എക്സ്‌പ്രസ് എന്ന് പേരിട്ട് റെയിൽവേ മന്ത്രാലയം; പൂർണമായും ശീതീകരിച്ച കോച്ചുകൾ മാത്രമുള്ള ട്രെയിൻ ആദ്യം ഓടിക്കുന്നത് വാരണാസി ഡൽഹി റൂട്ടിൽ

ശതാബ്ദി ട്രെയിനുകൾക്ക് പകരം വരുന്നത് ട്രെയിൻ 18; പുതിയ വണ്ടിക്ക് വന്ദേഭാരത് എക്സ്‌പ്രസ് എന്ന് പേരിട്ട് റെയിൽവേ മന്ത്രാലയം; പൂർണമായും ശീതീകരിച്ച കോച്ചുകൾ മാത്രമുള്ള ട്രെയിൻ ആദ്യം ഓടിക്കുന്നത് വാരണാസി ഡൽഹി റൂട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ശതാബ്ദി എക്സ്‌പ്രസിന് പകരം ഓടി തുടങ്ങുന്ന പുതിയ ട്രെയിനിന് പേരിട്ട് കേന്ദ്ര റെയിൽവേ മന്ത്രാലയം. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച 'ട്രെയിൻ 18' സർവീസ് നടത്തുക വന്ദേ ഭാരത് എക്സ്പ്രസ് എന്നപേരിലായിരിക്കും. ഡൽഹി-വാരണാസി റൂട്ടിൽ ഉടൻ സർവീസ് ആരംഭിക്കുമെന്നാണ് വിവരം

കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലാണ് ഇന്ത്യയിലെ വേഗമേറിയ ട്രെയിനിന്റെ പേര് പ്രഖ്യാപിച്ചത്. ഇന്ത്യൻ എൻജിനീയർമാർ നിർമ്മിച്ച വന്ദേഭാരത് എക്സ്പ്രസ് ഇന്ത്യയിൽ ലോകനിലവാരത്തിലുള്ള ട്രെയിനുകൾ നിർമ്മിക്കാമെന്നതിന്റെ മികച്ച ഉദാഹാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി-വാരണാസി ട്രെയിനിന്റെ ഫ്ളാഗ് ഓഫ് നടത്താൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുമെന്നും ഇത് ജനങ്ങൾക്കുള്ള റിപ്പബ്ലിക്ക് ദിന സമ്മാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ഈ ട്രെയിനിന്റെ പരമാവധി വേഗം മണിക്കൂറിൽ 160 കിലോമീറ്ററാണ്. 97 കോടി രൂപ മുടക്കി 18 മാസം കൊണ്ട് ചെന്നൈയിലാണ് ട്രെയിൻ നിർമ്മിച്ചത് പൂർണമായി എസി കോച്ചുകളാണ് ട്രെയിനിൽ ഘടിപ്പിക്കുക. മെട്രോ ട്രെയിൻ മാതൃകയിൽ എൻജിനില്ലാത്ത ഇന്ത്യൻ റെയിൽവേയുടെ ആദ്യ ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP