Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുദ്ധസമയത്ത് ശത്രുപാളയങ്ങളെ നിമിഷങ്ങൾ കൊണ്ട് ചാമ്പലാക്കും; അത്യാനുധിക ഡ്രോണുകൾ വാങ്ങാനൊരുങ്ങി വ്യോമസേന

യുദ്ധസമയത്ത് ശത്രുപാളയങ്ങളെ നിമിഷങ്ങൾ കൊണ്ട് ചാമ്പലാക്കും; അത്യാനുധിക ഡ്രോണുകൾ വാങ്ങാനൊരുങ്ങി വ്യോമസേന

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: യുദ്ധസമയങ്ങളിൽ ശത്രുപാളയങ്ങൾ ഞൊടിയിടയിൽ തകർക്കാൻ കഴിയുന്ന ഹരോപ് ഡ്രോണുകൾ ഉൾപ്പടെ 15 അത്യാധുനിക ഡ്രോണുകൾ വാങ്ങാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. ഇതിന്റെ പ്രാരംഭഘട്ട ചർച്ചകൾ പൂർത്തിയായതായും അടുത്ത ആഴ്ച നടക്കുന്ന ഉന്നതതല യോഗത്തിൽ പുതിയ ഡ്രോണുകൾ വാങ്ങാനുള്ള നിർദ്ദേശം ചർച്ച ചെയ്യുമെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.

ഇലക്ട്രോ-ഒപ്റ്റിക്കൽ സെൻസറുകൾ ഘടിപ്പിച്ച ഹരോപ് ഡ്രോണുകൾ നിലവിൽ വ്യോമസേനയുടെ പക്കലുണ്ട്. ഇവ ആക്രമണത്തിന് മുമ്പ് നിരീക്ഷണം നടത്താനാണ് ഉപയോഗിക്കുന്നത്. ഇവയുടെ കൂട്ടത്തിലേക്കാണ് ആക്രമിക്കാൻ ശേഷിയുള്ള ഡ്രോണുകൾ വാങ്ങാനൊരുങ്ങുന്നത്. ശത്രുകേന്ദ്രങ്ങളിലേക്ക് കടന്നുകയറി സ്വയം പൊട്ടിത്തെറിച്ച് വലിയ നാശം വരുത്താൻ കഴിയുന്ന ഡ്രോണുകളാണ് വാങ്ങുന്നത്.

എത്രവലിയ ശത്രുകേന്ദ്രങ്ങളും തകർക്കാൻ കഴിയുന്ന ഡ്രോണുകളാകും വാങ്ങുകയെന്നാണ് വിവരങ്ങൾ. അഫ്ഗാനിസ്ഥാൻ, ഇറാഖ്, പാക്കിസ്ഥാൻ എന്നിവടങ്ങളിൽ അമേരിക്കൻ സൈന്യം ഉപയോഗിക്കുന്നതിന് സമാനമായ ഡ്രോണുകളാണ് ഇന്ത്യൻ വ്യോമസേനയും സ്വന്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP