Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബംഗാളിൽ തൃണമൂൽ എംഎൽഎയെ വെടിവെച്ച് കൊന്നതിന് പിന്നിൽ ബിജെപി; തൃണമൂൽ വിട്ട് ബിജപിയിൽ ചേർന്ന മുകുൾ റോയിയെ പ്രതി ചേർത്ത് പൊലീസ്; എംഎൽഎ സത്യജിത്ത് ബിശ്വാസിനെ വെടിവെച്ച് വീഴ്‌ത്തിയത് പോയിന്റ് ബ്ലാങ്കിൽ നിന്ന്; പാർട്ടി നേതാവ് പ്രതിയായതോടെ പ്രതിരോധത്തിലായി ബിജെപി; ബംഗാളിൽ തൃണമൂൽ ബിജെപി പോര് പുതിയ ദിശയിലേക്ക്

ബംഗാളിൽ തൃണമൂൽ എംഎൽഎയെ വെടിവെച്ച് കൊന്നതിന് പിന്നിൽ ബിജെപി; തൃണമൂൽ വിട്ട് ബിജപിയിൽ ചേർന്ന മുകുൾ റോയിയെ പ്രതി ചേർത്ത് പൊലീസ്; എംഎൽഎ സത്യജിത്ത് ബിശ്വാസിനെ വെടിവെച്ച് വീഴ്‌ത്തിയത് പോയിന്റ് ബ്ലാങ്കിൽ നിന്ന്; പാർട്ടി നേതാവ് പ്രതിയായതോടെ പ്രതിരോധത്തിലായി ബിജെപി; ബംഗാളിൽ തൃണമൂൽ ബിജെപി പോര് പുതിയ ദിശയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ബംഗാളിനെ ഞെട്ടിച്ച തൃണമൂൽ എംഎൽഎ സത്യജിത്ത് ബിശ്വാസിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമെന്ന വാദം ശക്തമാകുന്നതിനിടയിൽ ബിജെപി നേതാവ് മുകുൾ റോയിയെ പ്രതിചേർത്ത് പൊലീസ് കേസ്. കൊലപാതകത്തിന് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ ആരോപിച്ചതിന് പിന്നാലെയാണ് മുകുൾ റോയിക്കെതിരെ പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. തൃണമൂൽ വിട്ട് ബിജെപിയിലെത്തിയ മുൻ എംപി കൂടിയാണ് മുകുൾ റോയി.

ശനിയാഴ്ച രാത്രിയാണ് തൃണമൂൽ എംഎ‍ൽഎ. സത്യജിത് ബിശ്വാസ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. ജയ്പാൽഗുഡി ജില്ലയിലെ ഭുൽബാരിയിൽ സരസ്വതി പൂജ ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. പോയിന്റ് ബ്ലാങ്കിൽനിന്നാണ് അക്രമി അദ്ദേഹത്തിനെതിരെ നിരവധിതവണ നിറയൊഴിച്ചത്. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ സത്യജിത് ബിശ്വാസിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബംഗാൾ സർക്കാരും കേന്ദ്രസർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമായതിനിടെയാണ് തൃണമൂൽ എംഎ‍ൽഎയുടെ കൊലപാതകം അരങ്ങേറിയത്. ഇതിനുപിന്നാലെ ബിജെപിക്കെതിരേ തൃണമൂൽ ആരോപണം ഉന്നയിച്ചതും വലിയ വാർത്തയായി. എന്നാൽ തൃണമൂലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. പക്ഷേ, സംഭവംനടന്ന് മണിക്കൂറുകൾക്കകം മുകുൾറോയിയെ പ്രതിചേർത്തതോടെ അക്ഷരാർഥത്തിൽ ബിജെപി. നേതൃത്വം ഞെട്ടി. കൊലപാതകക്കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മുകുൾ റോയിയെയും പൊലീസ് കേസിൽ പ്രതിചേർത്തത്.

ഏറെ വിവാദമായ ശാരദ ചിട്ടിഫണ്ട് കേസിൽ മുകുൾ റോയിയും നേരത്തെ പ്രതിയായിരുന്നു. എന്നാൽ കഴിഞ്ഞവർഷം ബിജെപിയിൽ ചേർന്നതിന് പിന്നാലെ അന്വേഷണം നിലച്ചസ്ഥിതിയാണ് വൻ വിവാദമായിരുന്നു. മുഖ്യമന്ത്രി മമതാ ബാനർജി അടക്കമുള്ളവർ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിനെതിരേയും ബിജെപിക്കെതിരേയും വിമർശനമുന്നയിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP