Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാശ്മീരി യുവാക്കൾക്ക് നേരെയും അക്രമം വ്യാപകമാകുന്നു; പൂണെയിൽ കാശ്മീരി മാധ്യമപ്രവർത്തകന് നേരെ മർദ്ദനം; സംഘർഷമുണ്ടായത് ട്രാഫിക് സിഗ്നലിൽ വെച്ച്; പൂണെ പത്രത്തിൽ ജോലി ചെയ്യുന്ന ജിബ്രാൻ നസീറിനോട് കാശ്മീരിലേക്ക് അയക്കുമെന്ന ഭീഷണിയിൽ രണ്ട് പേർ അറസ്റ്റിൽ; ആസൂത്രിതമല്ലെന്നും പെട്ടെന്നുള്ള വഴക്ക് മാത്രമന്നും പ്രതികരിച്ച് മാധ്യമപ്രവർത്തകൻ

കാശ്മീരി യുവാക്കൾക്ക് നേരെയും അക്രമം വ്യാപകമാകുന്നു; പൂണെയിൽ കാശ്മീരി മാധ്യമപ്രവർത്തകന് നേരെ മർദ്ദനം; സംഘർഷമുണ്ടായത് ട്രാഫിക് സിഗ്നലിൽ വെച്ച്; പൂണെ പത്രത്തിൽ ജോലി ചെയ്യുന്ന ജിബ്രാൻ നസീറിനോട് കാശ്മീരിലേക്ക് അയക്കുമെന്ന ഭീഷണിയിൽ രണ്ട് പേർ അറസ്റ്റിൽ; ആസൂത്രിതമല്ലെന്നും പെട്ടെന്നുള്ള വഴക്ക് മാത്രമന്നും പ്രതികരിച്ച് മാധ്യമപ്രവർത്തകൻ

മറുനാടൻ മലയാളി ബ്യൂറോ

പൂണെ: പുൽവാമ അക്രമത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ ജനരോഷം ഇപ്പോഴും പുകയുന്നതിനിടയിൽ കാശ്മീരി യുവാക്കളോടും. പൂണെയിൽ മാധ്യമപ്രവർത്തകനായ യുവാവിനാണ് ട്രാഫിക് സിഗ്നലിൽ വെച്ച് മർദ്ദനമേറ്റത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഇതിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.പുനെ പത്രത്തിൽ പ്രവർത്തിക്കുന്ന ജിബ്രാൻ നസീറിനാണ് മർദ്ദനമേറ്റത്. പുൽവാമ ആക്രമണത്തിനു ശേഷം കശ്മീരി യുവാക്കൾക്കെതിരേ നടക്കുന്ന അക്രമണങ്ങളുടെ തുടർച്ചയാണിത്.

അതേസമയം ഇത് ആസൂത്രിത അക്രമം അല്ലെന്നും പെട്ടന്ന് ട്രാഫിക് സിഗ്നലിൽ വെച്ചുണ്ടായ അക്രമം മാത്രമാണ് ഇതെന്നും ജിബ്രാൻ പറയുന്നു.
മോട്ടോർ ബൈക്കിൽ വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ പുനെയിലെ തിലക് റോഡിൽ വെച്ച് 10.15ഓടെയാണ് ആക്രമണം നേരിട്ടതെന്ന് ജിബ്രാൻ പറഞ്ഞു. ട്രാഫിക് സിഗനലിൽ വണ്ടി നിർത്തിയപ്പോൾ പിറകിൽ നിന്ന് രണ്ട് പേർ ഹോണടിച്ച് ശല്യപ്പെടുത്തി, ഇത് പിന്നീട് ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. ഹിമാചൽ പ്രദേശ് രജിസ്റ്റർ നമ്പറിലുള്ള ബൈക്കായിരുന്നു ജിബ്രാൻ ഓടിച്ചിരുന്നത്.

താൻ കശ്മീരിൽ നിന്നുള്ള മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ നിന്നെ കശ്മീരിലേക്കയക്കുമെന്നും നിന്റെ മാധ്യമപ്രവർത്തനം അവിടെ നടത്തിയാൽ മതിയെന്നും അക്രമികൾ പറഞ്ഞതായി ജിബ്രാൻ പറഞ്ഞു.അവർ ജിബ്രാന്റെ മൊബൈൽ തട്ടിപ്പറക്കുകയും ബൈക്കിന് കേടുപാടു വരുത്തുകയും ചെയ്തശേഷമാണ് സ്ഥലം വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP