Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ടിടിവി ദിനകരന് `രണ്ടില` കിട്ടില്ല; പാർട്ടി ചിഹ്നം പനീർ സെൽവത്തിനും പളനിസ്വാമിക്കും തന്നെ; ഇപിഎസ് ഒപിഎസ് വിഭാഗത്തിന് തുണയായത് ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണ; ദിനകരന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ടിടിവി ദിനകരന് `രണ്ടില` കിട്ടില്ല; പാർട്ടി ചിഹ്നം പനീർ സെൽവത്തിനും പളനിസ്വാമിക്കും തന്നെ; ഇപിഎസ് ഒപിഎസ് വിഭാഗത്തിന് തുണയായത് ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണ; ദിനകരന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി ചിഹ്നത്തെ ചൊല്ലിയുള്ള തർക്കത്തിൽ ടിടിവി ദിനകരന് തിരിച്ചടി. എഐഡിഎംകെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ `രണ്ടില` അനുവദിക്കണം എന്ന് കാണിച്ച് ദിനകരനും ശശികലയും സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളുകയായിരുന്നു. ഇപിഎസ് ഒപിഎസ് വിഭാഗത്തിന് തന്നെ ചിഹ്നം അനുവദിച്ചുകൊണ്ടുള്ള തെരഞ്ഞെടു്പപ് കമ്മീഷൻ ഉത്തരവ് ശരിവച്ചാണ് കോടതി ഉത്തരവ്.

ജയലളിതയുടെ മരണശേഷം അണ്ണാഡിഎംകെയിലുണ്ടായ പിളർപ്പാണ് രണ്ടില ചിഹ്നത്തിന്റെ അവകാശത്തർക്കത്തിലെത്തിയത്. പനീർ ശെൽവം-ശശികല വിഭാഗങ്ങൾ തമ്മിലായിരുന്നു ആദ്യ തർക്കം. രണ്ടില ചിഹ്നത്തിന് അവകാശവാദം ഉന്നയിച്ച പനീർ ശെൽവം-പളനി സ്വാമി വിഭാഗത്തിനൊപ്പം ചേർന്നതോടെ തർക്കം ശശികല വിഭാഗവും ഒപിഎസ്-ഇപിഎസ് പക്ഷവും തമ്മിലായി മാറുകയായിരുന്നു.

ആർ കെ നഗർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രണ്ടില ചിഹ്നത്തിന് അവകാശവാദവുമായി ഇരു വിഭാഗങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തി. അതിനിടെ വോട്ടർമാരെ സ്വാധീനിക്കാൻ പണം ഉപയോഗിച്ചുവെന്ന കണ്ടെത്തലിൽ ആർ കെ നഗർ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കുകയും രണ്ടില ചിഹ്നം മരവിപ്പിക്കുകയും ചെയ്തു. രണ്ടിലചിഹ്നത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ നൽകാൻ ശ്രമിച്ചതിന് ടിടിവി ദിനകരൻ അറസ്റ്റിലാകുകയും ചെയ്തു.

ഭൂരിഭാഗം എംഎൽഎമാരുടേയും പിന്തുണ തങ്ങൾക്ക് ഒപ്പമാണ് എന്ന് ഇപിഎസ് ഒപിഎസ് വിഭാഗം തെളിയിച്ചതാണ് തെരഞ്ഞെടു്പപി കമ്മീഷൻ തീരുമാനത്തിലേക്ക് എത്തിച്ചത്. ഇതിന് പിന്നാലെയാണ് കോടതിയെ സമീപിക്കാൻ ടിടിവി ദിനകരൻ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP