Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപിയുടെ 'വിജയ് സങ്കൽപ്പ്' ബെക്ക് റാലിക്കുനേരെ പശ്ചിമ ബംഗാളിൽ പൊലീസ് ലാത്തിച്ചാർജ്; റാലിയിൽ പങ്കെടുക്കാനെത്തിയവരെ അറസ്റ്റ് ചെയ്തു; പൊലീസ് നടപടിക്ക് എതിരെ പ്രതിഷേധം

ബിജെപിയുടെ 'വിജയ് സങ്കൽപ്പ്' ബെക്ക് റാലിക്കുനേരെ പശ്ചിമ ബംഗാളിൽ പൊലീസ് ലാത്തിച്ചാർജ്; റാലിയിൽ പങ്കെടുക്കാനെത്തിയവരെ അറസ്റ്റ് ചെയ്തു; പൊലീസ് നടപടിക്ക് എതിരെ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ബിജെപി. രാജ്യവ്യാപകമായി സംഘടിപ്പിച്ച 'വിജയ് സങ്കൽപ്പ്' ബെക്ക് റാലിക്കുനേരെ പശ്ചിമ ബംഗാളിൽ പൊലീസിന്റെ ലാത്തിച്ചാർജ്. റാലിയിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് അറ്സ്റ്റ് ചെയ്തുനീക്കി. ബോർഡ് പരീക്ഷകളും ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടി ബിജെപിയുടെ ബെക്ക് റാലിക്ക് പശ്ചിമ ബംഗാൾ സർക്കാർ അനുമതി നൽകിയിരുന്നില്ല. ഇതിനു പിന്നാലെയാണ് പൊലീസ് നടപടി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി. ദേശീയ അധ്യക്ഷൻ അമിത് ഷാ വെള്ളിയാഴ്ചയാണ് രാജ്യവ്യാപക ബൈക്ക് റാലി ഉദ്ഘാടനം ചെയ്തത്. പശ്ചിമ ബംഗാളിൽ മാത്രം നൂറോളം റാലികളാണ് നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, റാലിയിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് നടപടിക്കെതിരെ സംസ്ഥാന ബിജെപി. നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾ വിജയിക്കുകതന്നെ ചെയ്യുമെന്ന് പശ്ചിമബംഗാൾ ബിജെപി. അധ്യക്ഷൻ ദിലീപ് ഘോഷ് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP