Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ; തീരുമാനം യുവ തലമുറയ്ക്ക് വഴി മാറി കൊടുക്കാൻ; പകരം മത്സരിക്കുക അനന്തരവന്റെ മകൻ പാർഥ് പവാർ

ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ; തീരുമാനം യുവ തലമുറയ്ക്ക് വഴി മാറി കൊടുക്കാൻ; പകരം മത്സരിക്കുക അനന്തരവന്റെ മകൻ പാർഥ് പവാർ

മറുനാടൻ മലയാളി ബ്യൂറോ

പുണെ: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കി. അനന്തരവന്റെ മകനായ പാർഥ് പവാറിന് സ്ഥാനാർത്ഥിത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി നേതാക്കളുമായ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം തീരുമാനം വ്യക്തമാക്കിയത്. യുവ തലമുറയ്ക്ക് വേണ്ടി മാറികൊടുക്കേണ്ട സമയമായതിനാൽ ആണ് ഇത്തരമൊരു തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.പാർഥ് പവാറിനെ മാവലിൽ സ്ഥാനാർത്ഥിയാക്കണമെന്ന് നിരവധി നേതാക്കൾ ആവശ്യപ്പെട്ടതായും ശരദ് പവാർ പറഞ്ഞു. ശരദ് പവാറിന്റെ മരുമകൻ അജിത് പവാറിന്റെ മകനാണ് 28 വയസ്സുകാരനായ പാർഥ് പവാർ. പാർട്ടിയുടെ അന്തിമ സ്ഥാനാർത്ഥി പട്ടിക അധികം വൈകാതെ പ്രഖ്യാപിക്കുമെന്നും ശരദ് പവാർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP