Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തീവ്രവാദത്തിനെതിരെ ഇമ്രാൻ നടത്തുന്നത് വെറും വാചകമടി മാത്രം; ആദ്യം നിരോധിത സംഘടനയുമായി ബന്ധമുള്ള സ്വന്തം മന്ത്രിമാരെ നിലയ്ക്ക് നിർത്തണം; മറ്റ് രാജ്യങ്ങളെ ആക്രമിക്കുന്ന സംഘടനകളെ പാക് സർക്കാർ സഹായിക്കുന്നത് എന്തിനെന്ന് ബിലാവൽ ഭൂട്ടോ

തീവ്രവാദത്തിനെതിരെ ഇമ്രാൻ നടത്തുന്നത് വെറും വാചകമടി മാത്രം; ആദ്യം നിരോധിത സംഘടനയുമായി ബന്ധമുള്ള സ്വന്തം മന്ത്രിമാരെ നിലയ്ക്ക് നിർത്തണം; മറ്റ് രാജ്യങ്ങളെ ആക്രമിക്കുന്ന സംഘടനകളെ പാക് സർക്കാർ സഹായിക്കുന്നത് എന്തിനെന്ന് ബിലാവൽ ഭൂട്ടോ

ന്യൂസ് ഡെസ്‌ക്‌

ഇസ്ലാമാബാദ്: തീവ്രവാദം അവസാനിപ്പിക്കുന്നതിന് വാചകമടി മാത്രം പോരെന്നും അതിന് നിലപാടെടുക്കാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തയ്യാറാകണമെന്ന് പാക് പ്രതിപക്ഷ നേതാവ് ബിലാവൽ ഭൂട്ടോ സർദാരി. തന്റെ മാതാവിനെയും പിതാവിനെയും ശിക്ഷിച്ച പാക്കിസ്ഥാൻ സർക്കാർ വിദേശ രാജ്യത്ത് ആക്രമങ്ങൾ അഴിച്ചു വിടുകയും കുട്ടികളെ കൊല്ലുകയും ചെയ്ത സംഘങ്ങൾക്ക് നേരെ നടപടിയെടുക്കുന്നില്ലെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് ബിലാവൽ ഭൂട്ടോ സർദാരി. പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെയും മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെയും മകനാണ് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ കൂടിയായ ബിലാവൽ.

പാക്കിസ്ഥാൻ താവളമാക്കിയിരിക്കുന്ന തീവ്രവാദികൾക്കെങ്ങനെയാണ് മറ്റ് രാജ്യങ്ങളെ ആക്രമിക്കാൻ സാധിക്കുന്നതെന്ന് പാക്കിസ്ഥാനിലെ സർക്കാരിനെ കുറ്റപ്പെടുത്തി ബിലാവൽ സംസാരിച്ചു.'മൂന്ന് തവണ രാജ്യം തിരഞ്ഞടുത്ത പ്രധാനമന്ത്രിയെ സർക്കാർ ജയിലിലിട്ടു.ഇമ്രാൻഖാന്റെ തെഹ്റിക് ഇൻസാഫ് പാർട്ടിയിൽ നിന്ന് ചുരുങ്ങിയത് മൂന്ന് മന്ത്രിമാർക്കെങ്കിലും നിരോധിത സംഘടനകളുമായി ബന്ധം പുലർത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നിരോധിത സംഘടനകൾ നിരന്തരം അക്രമണങ്ങൾ പാക്കിസ്ഥാൻ മണ്ണിലും മറ്റു രാജ്യങ്ങളിലും നടത്തുന്നത് ചോദ്യം ചെയ്യാൻ പക്ഷേ അവർക്ക് ധൈര്യമില്ലെന്നും ബിലാവൽ കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP