വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ പെൺകുട്ടി നേരെ പോയത് ബസ് സ്റ്റാൻഡിലേക്ക്; അപരിചിതർ അടുത്ത കൂടി മയക്ക് മരുന്ന് നൽകിയ ശേഷം കൊണ്ടു പോയത് സമീപത്തെ വീട്ടിലേക്ക്; 17 കാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ കേസിൽ രണ്ട് പേർ പിടിയിൽ
March 15, 2019 | 11:06 PM IST | Permalink

ലഖ്നൗ: മയക്ക് മരുന്ന് നൽകി ബോധം കെടുത്തിയ ശേഷം പതിനേഴുകാരിയെ സുഹൃത്തുക്കൾ ചേർന്ന് കൂട്ട ബലാൽസംഗത്തിന് ഇരയാക്കി.ഉത്തർ പ്രദേശിലെ ബാണ്ട ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം.വീട്ടിൽനിന്ന് പിണങ്ങിയിറങ്ങിയ ബാണ്ട സ്വദേശിയായ പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. മഹോള ബസ് സ്റ്റാന്റിലെത്തിയ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി അടുത്തുള്ള വീട്ടിലേയ്ക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ഇവരെ എങ്ങനെയാണ് തനിക്ക് പരിചയമെന്ന കാര്യം പെൺകുട്ടി വ്യക്തമാക്കിയിട്ടില്ല.