Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിക്‌റ്റോറിയ മെമോറിയലിന് മുകളിലൂടെ ഡ്രോൺ പറത്തിയത് രണ്ട് യുവതികൾക്ക് ഒപ്പമെത്തി; കൊൽക്കത്തയിൽ ചൈനീസ് പൗരൻ അറസ്റ്റിൽ; വിശദമായ ചോദ്യം ചെയ്യൽ തുടരുന്നു

വിക്‌റ്റോറിയ മെമോറിയലിന് മുകളിലൂടെ ഡ്രോൺ പറത്തിയത് രണ്ട് യുവതികൾക്ക് ഒപ്പമെത്തി; കൊൽക്കത്തയിൽ ചൈനീസ് പൗരൻ അറസ്റ്റിൽ; വിശദമായ ചോദ്യം ചെയ്യൽ തുടരുന്നു

ന്യൂസ് ഡെസ്‌ക്‌

കൊൽക്കത്ത: നഗരത്തിലെ പ്രശസ്തമായ വിക്ടോറിയ മെമോറിയലിനു മുകളിലൂടെ ഡ്രോൺ പറത്തിയതിന് ചൈനക്കാരൻ അറസ്റ്റിൽ. സൈനിക കേന്ദ്രമായി ഫോർട്ട് വില്യം ഉൾപ്പെടെ വിക്ടോറിയ മെമോറിയലിന്റെ മൂന്ന് കിലോമീറ്റർ പരിധിയിലുള്ള പ്രദേശം അതീവ സുരക്ഷാ മേഖലയാണ്. ഈ പരിധി ലംഘിച്ചാണ് ഡ്രോൺ പറത്തിയത്. ഇയാളെ ഇപ്പോൾ ചോദ്യം ചെയ്ത് വരികയാണ്.

വിക്ടോറിയ മെമോറയലിന്റെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന സിഐഎസ്എഫുകാരാണ് ചൈനക്കാരൻ ഡ്രോൺ പറത്തുന്നത് ആദ്യം കണ്ടത്. ഇയാളോടൊപ്പം രണ്ടു സ്ത്രീകളും ഉണ്ടായിരുന്നു. കസ്റ്റഡിയിൽ എടുത്ത ശേഷം ഹാസ്റ്റിങ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി. മാർച്ച് 25 വരെ കോടതി ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 35 കാരനായ ഇയാൾ ചൈനയിലെ ഗുഡോങ് സ്വദേശിയാണ്. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന യുവതികളെ കസ്റ്റഡിയിൽ എടുത്ത ശേഷം പിന്നീട് വിട്ടയച്ചു. ഇവർ ഇന്ത്യക്കാരാണോ ചൈനക്കാരാണോ എന്നത് വ്യക്തമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP