Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയെ വിഭജിക്കാമെന്ന് അബ്ദുള്ളയും മുഫ്തിയും മനക്കോട്ട കെട്ടണ്ട; കാശ്മീരിന് പ്രത്യേക പദവി ആവശ്യപ്പെടുന്ന നാഷണൽ കോൺഫറൻസിന് മോദിയുടെ മറുപടി; കാശ്മീരിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം കോൺഗ്രസെന്നും പണ്ഡിറ്റുകൾ നാട് വിടുന്നത് തടയാൻ ഒന്നും ചെയ്തില്ലെന്നും വിമർശം; രാജ്യത്ത് ബിജെപി തരംഗം 2014നെക്കാൾ വർധിച്ചെന്ന് മോദി

ഇന്ത്യയെ വിഭജിക്കാമെന്ന് അബ്ദുള്ളയും മുഫ്തിയും മനക്കോട്ട കെട്ടണ്ട; കാശ്മീരിന് പ്രത്യേക പദവി ആവശ്യപ്പെടുന്ന നാഷണൽ കോൺഫറൻസിന് മോദിയുടെ മറുപടി; കാശ്മീരിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം കോൺഗ്രസെന്നും പണ്ഡിറ്റുകൾ നാട് വിടുന്നത് തടയാൻ ഒന്നും ചെയ്തില്ലെന്നും വിമർശം; രാജ്യത്ത് ബിജെപി തരംഗം 2014നെക്കാൾ വർധിച്ചെന്ന് മോദി

ന്യൂസ് ഡെസ്‌ക്‌

കത്വ: ഇന്ത്യയെ വിഭജിക്കാൻ മുഫ്തിയേയും അബ്ദുള്ളയെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിന് പ്രത്യേക പ്രധാനമന്ത്രി എന്ന ആവശ്യം ജമ്മുകശ്മീരിലെ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള മുന്നോട്ടുവെച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് മോദി കത്വയിൽ നൽകിയത് ജമ്മുവിലെ കത്വയിൽ നടന്ന ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബ്ദുള്ളയുടെയും മുഫ്തിയുടെയും കുടുംബങ്ങൾ ജമ്മുകശ്മീരിലെ മൂന്നു തലമുറകളെ തകർത്തവരാണെന്നും മോദി ആരോപിച്ചു. അവർ ഇവിടെനിന്നു പോയാൽ മാത്രമേ ജമ്മുകശ്മീരിന് മികച്ച ഭാവി ഉണ്ടാകുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. തന്നെ എത്ര തന്നെ കടന്നാക്രമിച്ചാലും രാജ്യത്തെ വിഭജിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കാശ്മീരിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം കോൺഗ്രസ് ആണെന്നും അദ്ദേഹം തുറന്നടിച്ചു. കശ്മീരിൽ നിന്ന് പണ്ഡിറ്റുകൾ വിട്ടുപോകുന്നതിനുള്ള കാരണങ്ങൾ ഇല്ലാതാക്കുന്നതിന് ഒന്നും തന്നെ ചെയ്യാത്ത പാർട്ടിയാണ് കോൺഗ്രസ് എന്നു മോദി വിമർശിച്ചു. കോൺഗ്രസിന്റെ നയങ്ങൾ മൂലമാണ് കശ്മീരി പണ്ഡിറ്റുകൾക്ക് സ്വന്തം വീടുപേക്ഷിച്ച് പോകേണ്ടിവന്നതെന്നും അദ്ദേഹം ആരോപിച്ചു. പണ്ഡിറ്റുകളെ പീഡിപ്പിച്ചവരുടെ വോട്ടുബാങ്കുകളിലാണ് കോൺഗ്രസിനും അവരുടെ സുഹൃത്തുക്കൾക്കും ആശങ്കയെന്നും മോദി ആരോപിച്ചു. കശ്മീരി പണ്ഡിറ്റുകളെ തിരികെ കശ്മീരിലെത്തിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

ജാലിയൻ വാലാ ബാഗ് രക്തസാക്ഷികളെ അനുസ്മരിക്കുന്ന ചടങ്ങിൽ നിന്ന് വിട്ട് നിന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങിനോയയും പ്രധാനമന്ത്രി വിമർശിച്ചു. ബാലാകോട്ട് വിഷയത്തിൽ എയർഫോഴ്‌സ് നടത്തിയ രാജ്യ സേവനത്തെ സംശയിച്ച കോൺഗ്രസ് നിലപാട് പുതുമയുള്ളത് അല്ലെന്നും രാജ്യത്തെ അപമാനിക്കുന്നത് അവരുടെ പതിവാണ് എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്ന ബിജെപി അനുകൂല വികാരം 2014നെ കാൾ വളരെ കൂടുതലാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP