Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമ്പത് ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി: പ്രതിപക്ഷ കക്ഷികളുടെ പരാതിയിൽ അടുത്തയാഴ്ച വാദം തുടങ്ങും

അമ്പത് ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി: പ്രതിപക്ഷ കക്ഷികളുടെ പരാതിയിൽ അടുത്തയാഴ്ച വാദം തുടങ്ങും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ അമ്പത് ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന പുനഃപരിശോധനാ ഹർജിയിൽ സുപ്രീം കോടതി അടുത്ത ആഴ്ച വാദം കേൾക്കും. കോൺഗ്രസ്, ടിഡിപി, എൻസിപി, സിപിഎം തുടങ്ങി 21 പ്രതിപക്ഷ കക്ഷികളാണ് ഇത് സംബന്ധിച്ച് പരാതിയുമായി കോടതിയിലെത്തിയത്. ലോക്സഭാ മണ്ഡലത്തിലെ ഒരു വോട്ടങ് യന്ത്രത്തിൽനിന്നുള്ള സ്ലിപ്പുകൾ എണ്ണാനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിരുന്നത്.

ഇത് അപര്യാപ്തമാണെന്നും കൂടുതൽ സ്ലിപ്പുകൾ എണ്ണണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിച്ച സുപ്രീം കോടതി അഞ്ച് മെഷീനുകളിൽനിന്നുള്ള സ്ലിപ്പുകൾ എണ്ണണമെന്ന് ഏപ്രിൽ എട്ടിന് ഉത്തരവിട്ടിരുന്നു.വോട്ടിങ് യന്ത്രങ്ങളിൽ തകരാറുകൾ ഉള്ളതായും അമ്പത് ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എങ്കിലും എണ്ണണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ പുനഃപരിശോധനാ ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP