Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോദിക്ക് വീണ്ടും ക്ലീൻ ചിറ്റ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; റോഡ് ഷോയിലും ബാലാകോട്ട് പരാമർശത്തിലും ചട്ടലംഘനമില്ല; പ്രധാനമന്ത്രിക്ക് നൽകിയ മൊത്തം ക്ലീൻ ചിറ്റുകളുടെ എണ്ണം എട്ടായി

മോദിക്ക് വീണ്ടും ക്ലീൻ ചിറ്റ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; റോഡ് ഷോയിലും ബാലാകോട്ട് പരാമർശത്തിലും ചട്ടലംഘനമില്ല; പ്രധാനമന്ത്രിക്ക് നൽകിയ മൊത്തം ക്ലീൻ ചിറ്റുകളുടെ എണ്ണം എട്ടായി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി:തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന രണ്ട് പരാതികളിൽ കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകി. കഴിഞ്ഞ മാസം 23-ന് അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം നടത്തിയ റോഡ് ഷോയിലും 9-ാം തിയതി കർണാടകയിലെ ചിത്രദുർഗയിൽ നടത്തിയ പ്രസംഗത്തിലും മോദി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതികളിലാണ് കമ്മീഷന്റെ ക്ലീൻ ചിറ്റ്. ചിത്രദുർഗയിൽ നടത്തിയ പ്രസംഗത്തിൽ ബാലാകോട്ട് ആക്രമണം പരാമർശിച്ചതാണ് പരാതിക്കാധാരം.

ഈ രണ്ട് സംഭവങ്ങളിലും ചട്ടലംഘനം നടത്തിയതായി കണ്ടെത്താനായില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതേ സമയം ചിത്രദുർഗയിലെ പ്രസംഗത്തിലടക്കം അഞ്ച് പരാതികളിൽ മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ തിരഞ്ഞെടുപ്പ് കമ്മീഷണറായ അശോക് ലാവസ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.ഇതുവരെ എട്ട് പരാതികളിലാണ് പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻചിറ്റ് നൽകിയിരിക്കുന്നത്. മോദിക്ക് പുറമെ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിനെതിരെയുള്ള പരാതിയിലും കമ്മീഷൻ തിങ്കളാഴ്ച ക്ലീൻചിറ്റ് നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP