Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങി നൽകിയത് ആറ് വർഷം വൈകിപ്പിച്ച ശേഷം; പ്രതിരോധ കരാറുകളെ കോൺഗ്രസ് ഉപയോഗിച്ചത് എടിഎം സർവ്വീസ് പോലെ; വീണ്ടും കടുത്ത വിമർശനവുമായി നരേന്ദ്ര മോദി

ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങി നൽകിയത് ആറ് വർഷം വൈകിപ്പിച്ച ശേഷം; പ്രതിരോധ കരാറുകളെ കോൺഗ്രസ് ഉപയോഗിച്ചത് എടിഎം സർവ്വീസ് പോലെ; വീണ്ടും കടുത്ത വിമർശനവുമായി നരേന്ദ്ര മോദി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പ്രതിരോധ വിഷയത്തിൽ കോൺഗ്രസ് സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി.പ്രതിരോധ കരാറുകൾ കോൺഗ്രസ് എടിഎം പോലെ ഉപയോഗിച്ചെന്ന് ആയിരുന്നു മോദിയുടെ വിമർശനം. ഹിമാചൽപ്രദേശിലെ സോലൻ ജില്ലയിലെ പ്രചാരണ റാലിയിലാണ് കോൺഗ്രസ് സർക്കാറുകൾക്കെതിരെ മോദി വിമർശനമുന്നയിച്ചത്. ഇന്ത്യ ആയുധങ്ങൾക്കായി 70 ശതമാനവും ആശ്രയിക്കുന്നത് വിദേശ രാജ്യങ്ങളെയാണ്. അതുകൊണ്ട് തന്നെ പ്രതിരോധ കരാറുകൾ കോൺഗ്രസിന് എടിഎം പോലെയായിരുന്നുവെന്നും മോദി പരിഹസിച്ചു.

സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങുന്നത് മുൻ സർക്കാർ ആറു വർഷം വൈകിപ്പിച്ചെന്നും മോദി പറഞ്ഞു. മുൻ സർക്കാർ വാജ്‌പേയി സർക്കാറിന്റെ കാലത്തെ സാമ്പത്തിക വളർച്ച നിലനിർത്തിയോ എന്ന് ചോദിച്ച മോദി ഇപ്പോൾ വളർച്ച കൂടുതലാണെന്നും അവകാശപ്പെട്ടു. കോൺഗ്രസ് സിഖ് വിരുദ്ധ കലാപത്തിൽ വിവാദ പരാമർശം നടത്തിയ സാം പിത്രോദക്കെതിരെയും മോദി ആഞ്ഞടിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP