Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്രത്തിൽ ഒന്നുകിൽ രാഹുൽ അല്ലെങ്കിൽ മോദി; മൂന്നാം മുന്നണിക്ക് ഇപ്പോൾ ഒരു സാധ്യതയുമില്ല; ചന്ദ്രശേഖർ റാവു വന്നത് സ്വകാര്യ ആവശ്യങ്ങൾക്കായി മാത്രം; ഫെഡറൽ മുന്നണി സാധ്യതകൾ തള്ളി എംകെ സ്റ്റാലിൻ

കേന്ദ്രത്തിൽ ഒന്നുകിൽ രാഹുൽ അല്ലെങ്കിൽ മോദി; മൂന്നാം മുന്നണിക്ക് ഇപ്പോൾ ഒരു സാധ്യതയുമില്ല; ചന്ദ്രശേഖർ റാവു വന്നത് സ്വകാര്യ ആവശ്യങ്ങൾക്കായി മാത്രം; ഫെഡറൽ മുന്നണി സാധ്യതകൾ തള്ളി എംകെ സ്റ്റാലിൻ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: 17ാം ലോക്‌സഭ തെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടമാണ് രാജ്യത്ത് കോൺഗ്രസും ബിജെപിയും തമ്മിൽ നടക്കുന്നത്. സഖ്യകക്ഷികൾ കൂടി ഒപ്പം കൂടിയതോടെ പോരാട്ടം എല്ലാ തരത്തിലും തോളോട് തോൾ ചേർന്ന് നിന്നു. കോൺഗ്‌രസും ബിജെപിയും അല്ലാതെ മൂന്നാമതൊരു മുന്നണിയുടെ ഭരണം എന്ന ചർച്ച ഇപ്പോൾ സജീവമാക്കുന്നത് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ാണ്. ഇതിന്റെ ഭാഗ്യമായി ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് റാവും ഉദ്ദേശിക്കുന്നത്. എന്നാൽ ഇതിന് തിരിച്ചടിയാണ് ഇപ്പോൾ ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ പ്രതികരണം.

ബിജെപിയോ കോൺഗ്രസോ അല്ലാതെ ഒരു ഫെഡറൽ മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ വരാൻ സാധ്യതയില്ലെന്ന് ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിൻ. എന്നാൽ തീരുമാനങ്ങൾ മെയ്‌ 23 ന് നടക്കുന്ന വോട്ടെണ്ണലിന് ശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
കോൺഗ്രസ്-ബിജെപി ഇതര ഫെഡറൽ മുന്നണിയുണ്ടാക്കാനായി ശ്രമിക്കുന്ന ടിആർഎസ് നേതാവ് കെ ചന്ദ്രശേഖര റാവു കഴിഞ്ഞ ദിവസം സ്റ്റാലിനെ സന്ദർശിച്ചിരുന്നു. രാഹുൽ പ്രധാനമന്ത്രിയാകണം എന്ന നിലപാട് സ്റ്റാലിൻ ആവർത്തിച്ചതോടെ ഡിഎംകെ നേതാവിനെ ഹൈദരാബാദിലേക്ക് ക്ഷണിച്ച ശേഷം റാവു മടങ്ങിയിരുന്നു.

തുടർന്ന് സ്റ്റാലിൻ ഫെഡറൽ മുന്നണിയുടെ ഭാഗമാകുമെന്നും യുപിഎ വിടുമെന്നുമുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ചന്ദ്രശേഖര റാവുവിന്റെ തമിഴ്‌നാട് സന്ദർശനം മുന്നണിയെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നില്ലെന്നും വ്യക്തിപരമായ ആവശ്യങ്ങൾക്കായിരുന്നെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP