Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീയെ ആശുപത്രിയിലെത്തിച്ചിട്ടും രക്ഷിക്കാനായില്ല; അലിഗഡ് മെഡിക്കൽ കോളേജിൽ യുവതി മരിച്ചത് വാ പൊട്ടിത്തെറിച്ച്; വിശദമായ അന്വേഷണത്തിനൊരുങ്ങി അധികൃതർ

വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീയെ ആശുപത്രിയിലെത്തിച്ചിട്ടും രക്ഷിക്കാനായില്ല; അലിഗഡ് മെഡിക്കൽ കോളേജിൽ യുവതി മരിച്ചത് വാ പൊട്ടിത്തെറിച്ച്; വിശദമായ അന്വേഷണത്തിനൊരുങ്ങി അധികൃതർ

ന്യൂസ് ഡെസ്‌ക്‌

അലിഗഢ്: മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സ്ത്രീ വാ പൊ്ട്ടിത്തെറിച്ച് മരിച്ചു. വിഷം കഴിച്ച് ചികിത്സയിലായിരുന്ന സ്ത്രീയാണ് ചികിത്സയിൽ കഴിയവെ വായിൽ പൊട്ടിത്തെറി ഉണ്ടായി മരിച്ചത്. ഉത്തർപ്രദേശിലെ അലിഗഢിലുള്ള ജെ.എൻ. മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കെത്തിയ സ്ത്രീയാണ് മരിച്ചത്.

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലാണ് സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഡോക്ടർമാർ അടിയന്തര ചികിത്സ നൽകി. ഇതേത്തുടർന്ന് വയർ കഴുകി വൃത്തിയാക്കുന്നതിനായി കുഴൽ വായിലേക്കിറക്കി. തൊട്ടുപിന്നാലെയാണ് സ്ത്രീയുടെ വായിൽ പൊട്ടിത്തെറിയുണ്ടായി അവർക്ക് മരണം സംഭവിച്ചത്.

സ്ത്രീയെ ചികിത്സിക്കുന്നതിന്റെയും വായിൽ പൊട്ടിത്തെറിയുണ്ടായതിന്റെയും ദൃശ്യങ്ങൾ ആശുപത്രിയിലെ സി.സി.ടി.വി.യിൽ പതിഞ്ഞുണ്ട്. സ്ത്രീ സൾഫ്യൂരിക്ക് ആസിഡാകാം കഴിച്ചതെന്നും ഇതും കുഴലിലെ ഓക്‌സിജനും തമ്മിൽ സമ്പർക്കമുണ്ടായതാകാം പൊട്ടിത്തെറിക്ക് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP