Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഘടകകഷിയെന്ന് പരിഗണന ലഭിക്കുന്നില്ല; ഭരണത്തിലും അതൃപ്തിയുണ്ട്; മണിപ്പൂരിൽ ബിജെപി സർക്കീരനുള്ള പിന്തുണ പിൻവലിച്ച് നാഗാ പീപ്പിൾ ഫ്രണ്ട്; ബിജെപിക്ക് തിരിച്ചടിയെങ്കിലും ഭരണം വീഴില്ല

ഘടകകഷിയെന്ന് പരിഗണന ലഭിക്കുന്നില്ല; ഭരണത്തിലും അതൃപ്തിയുണ്ട്; മണിപ്പൂരിൽ ബിജെപി സർക്കീരനുള്ള പിന്തുണ പിൻവലിച്ച് നാഗാ പീപ്പിൾ ഫ്രണ്ട്; ബിജെപിക്ക് തിരിച്ചടിയെങ്കിലും ഭരണം വീഴില്ല

മറുനാടൻ മലയാളി ബ്യൂറോ

ഇംഫാൽ: മണിപ്പൂർ നിയമസഭയിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് നാഗാ പീപ്പിൾ ഫ്രണ്ട്.ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം പാർട്ടിയുടെ നാല് എംഎ‍ൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിക്കും. എൻ.പി.എഫ് നേതാവ് ടി.ആർ സെലിയാംഗ് ആണ് തീരുമാനം അറിയിച്ചത്.ബിജെപി സർക്കാരിന്റെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തിയാണ് എൻ.പി.എഫ് സഖ്യം വിടുന്നത്. എൻ.പി.എഫിന്റെ അഭിപ്രായങ്ങൾ ബിജെപി പരിഗണിക്കുന്നില്ലെന്ന് പാർട്ടി നേതൃത്വത്തിന് ആക്ഷേപമുണ്ടായിരുന്നു. മുന്നണിയിലെ ഘടകകക്ഷിയെന്ന പരിഗണണന പോലും തങ്ങൾക്ക് ലഭിക്കുന്നില്ലെന്നും എൻ.പി.എഫ് നേതൃത്വം ആരോപിച്ചു.

അതേസമയം എൻ.പി.എഫ് പിന്തുണ പിൻവലിച്ചാലും ബിജെപി സർക്കാരിന് ഭീഷണിയില്ല. 60 അംഗ നിയമസഭയിൽ അവർക്ക് 36 എംഎ‍ൽഎമാരുടെ പിന്തുണയുണ്ട്. ബിജെപിക്ക് മാത്രം 29 എംഎ‍ൽഎമാരുണ്ട്. 2017ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 28 കോൺഗ്രസ് എംഎ‍ൽഎമാരാണ് ജയിച്ചുവന്നത്. ഇതിൽ എട്ട് പേർ പിന്നീട് ബിജെപിയിൽ ചേർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP