Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നപ്പോൾ മുതൽ കുതിച്ച് കയറി ഓഹരി വിപണി; പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ മുന്നേറ്റത്തിൽ നേട്ടമുണ്ടാക്കിയത് അദാനി; മോദിയുടെ അടുപ്പക്കാരന് ഇന്നലെ മാത്രം ലാഭം പതിനായിരം കോടി

മോദിയെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നപ്പോൾ മുതൽ കുതിച്ച് കയറി ഓഹരി വിപണി; പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ മുന്നേറ്റത്തിൽ നേട്ടമുണ്ടാക്കിയത് അദാനി; മോദിയുടെ അടുപ്പക്കാരന് ഇന്നലെ മാത്രം ലാഭം പതിനായിരം കോടി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: അടുത്ത അഞ്ച് വർഷവും രാജ്യം ഭരിക്കുക നരേന്ദ്ര മോദി തന്നെയായിരിക്കും എന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ ഓഹരി വിപണി ഇന്നലെ അടിച്ച് കയറുന്ന കാഴ്ചയാണ് കണ്ടത്. പത്തു വർഷത്തിനിടയിൽ ഒരു ദിവസം ഉണ്ടായ ഏറ്റവും ശക്തമായ മുന്നേറ്റമാണ് ഇന്നലെ മാർക്കറ്റ് കണ്ടത്. ഇന്ന് പക്ഷേ സ്ഥിതി നേർ വിപരീതമാണ്. 437 പോയിന്റിന്റെ വമ്പൻ തകർച്ചയാണ് സെൻസെക്സ് ഇന്ന് നേരിട്ടിരിക്കുന്നത്.

ഇന്നലത്തെ വിപണിയുടെ മുന്നേറ്റത്തിൽ ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയ ഒരു ഗ്രൂപ്പ് മോദിയുടെ അടുപ്പക്കാരനായ അദാനിയുടേതാണ്. അദാനി എന്റർപ്രൈസസിന്റെ വില ഇന്നലെ മാത്രം കൂടിയത് 29 ശതമാനമാണ്. അതുപോലെ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെയെല്ലാം ഓഹരികൾ തകർത്തു കയറി.

അദാനി പവർ 16 ശതമാനവും അദാനി ഗ്രീൻ എനർജി 15 ശതമാനവും അദാനി ഗ്യാസ് 13 ശതമാനവും കൂടി. അതായത് മോദി അധികാരത്തിൽ തിരിച്ചുവരുമെന്ന എക്‌സിറ്റ് പോളിന്റെ മാത്രം ബലത്തിൽ അദാനി ഗ്രൂപ്പിന്റെ നേട്ടം പതിനായിരക്കണക്കിന് കോടി രൂപയാണ്. മോദിയുടെ അടുപ്പക്കാർക്ക് വേണ്ടി ഉണ്ടാക്കിയതാണ് ഈ എക്‌സിറ്റ് പോളുകൾ എന്ന ആരോപണവും സജീവമായത് ബിസിനസ് മേഖലയിൽ അദാനി ഉൾപ്പടെയുള്ള മോദിയുടെ അടുപ്പക്കാർ നേട്ടമുണ്ടാക്കിയപ്പോഴായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP