Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഞാൻ നടത്തിയത് ആത്മീയ യാത്ര മാത്രം; ധ്യാനവും കേദാർനാഥ് യാത്രയും ആരെയും തോൽപ്പിക്കാനല്ലെന്ന് നരേന്ദ്ര മോദി; എല്ലാ മന്ത്രിമാരും ഫലം വന്ന ഉടൻ ഡൽഹിയിൽ എത്തണമെന്നും മോദി

ഞാൻ നടത്തിയത് ആത്മീയ യാത്ര മാത്രം; ധ്യാനവും കേദാർനാഥ് യാത്രയും ആരെയും തോൽപ്പിക്കാനല്ലെന്ന് നരേന്ദ്ര മോദി; എല്ലാ മന്ത്രിമാരും ഫലം വന്ന ഉടൻ ഡൽഹിയിൽ എത്തണമെന്നും മോദി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിന് തൊട്ടു മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ധ്യാനവും ബദ്രിനാഥ് കേദാർനാഥ് യാത്രകൾ വലിയ ചർച്ചയായിരുന്നു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി പോലും നൽകിയിരുന്നു തൃണമൂൽ കോൺഗ്രസ്. എന്നാൽ തെരഞ്ഞെടുപ്പിൽ ആരെയും തോൽപ്പിക്കാൻ വേണ്ടിയിരുന്നില്ലെന്നും തനിക്കിത് ആത്മീയ യാത്രയായിരുന്നുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ത്രിമാരുടെ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ജനങ്ങൾ ക്രിയാത്മകമായി പ്രതികരിച്ചെന്നും മോദി കൂട്ടിച്ചേർത്തു. 24, 25 തീയ്യതികളിലായി മന്ത്രിമാർ മണ്ഡലങ്ങളിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തണമെന്നും നിർദ്ദേശം നൽകി. ഇന്ന് വൈകീട്ടാണ് ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരുടെ യോഗം ചേർന്നത്. എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് ശേഷം വലിയ ആത്മവിശ്വാസത്തിലാണ്. സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട ചർച്ചകളാണ് നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP