Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമിത്ഷാ നിർദ്ദേശിച്ചു; പിന്താങ്ങി നിധിൻ ഗഡ്കരിയും രാജ്‌നാഥ് സിങ്ങും; മോദിയെ ലോക്‌സഭ കക്ഷി നേതാവായി തെരഞ്ഞെടുത്ത് എൻഡിഎ പാർലമെന്ററി പാർട്ടി യോഗം

അമിത്ഷാ നിർദ്ദേശിച്ചു; പിന്താങ്ങി നിധിൻ ഗഡ്കരിയും രാജ്‌നാഥ് സിങ്ങും; മോദിയെ ലോക്‌സഭ കക്ഷി നേതാവായി തെരഞ്ഞെടുത്ത് എൻഡിഎ പാർലമെന്ററി പാർട്ടി യോഗം

ന്യൂസ് ഡെസ്‌ക്‌

ഡൽഹി: ലോക്‌സഭയിലെ തിളക്കമാർന്ന വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എൻഡിഎ പാർലമന്ററി കക്ഷി നേതാവായി തെരഞ്ഞെടുത്തു. ബിജെപി അധ്യക്ഷൻ അമിത് ഷായാണ് മോദിയുടെ പേര് നിർദ്ദേശിച്ചത്. നിധിൻ ഗഡ്കരി, രാജ്‌നാഥ്‌സിങ് എന്നിവർ മോദിയെ പിന്താങ്ങി. എൻഡിഎ പാർലമെന്ററി യോഗത്തിലാണ് മോദിയെ നേതാവായി തെരഞ്ഞെടുത്തത്.എൻഡിഎ ഘടകക്ഷി നേതാക്കളെല്ലാം മോദിയെ അഭിനന്ദിച്ചു. ആർജെഡി നേതാവ് നിതീഷ് കുമാർ, ശിവസേനയുടെ ഉദ്ദവ് താക്കറെ തുടങ്ങിയവർ എൻഡിഎ ലോക്‌സഭാ കക്ഷി നേതാവിനെ അഭിനന്ദിച്ചു. മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, മുരളീ മനോഹർ ജോഷി, മറ്റ് ഘടകക്ഷി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP