Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എടുത്തുച്ചാട്ടത്തിൽ പൊലിച്ചത് സ്വന്തം ജീവൻ; പരീക്ഷയിൽ പരാജയപ്പെട്ടെന്ന് കരുതി ആത്മഹത്യ ചെയ്ത പെൺകുട്ടി പുനർമൂല്യനിർണയത്തിൽ വിജയിച്ചു; കുട്ടി ജയിച്ചത് തെലങ്കാന സ്റ്റേറ്റ് ബോർഡ് പരീക്ഷയിൽ; പ്ലസ് വൺ പരീക്ഷയുടെ മൂല്യ നിർണയത്തിനെതിരെ വ്യാപക പരാതികൾ; പരീക്ഷയുടെ ഫലം പുറത്തുവന്നതോടെ ആത്മഹൂതി നടത്തിയത് 26 വിദ്യാർത്ഥികൾ

എടുത്തുച്ചാട്ടത്തിൽ പൊലിച്ചത് സ്വന്തം ജീവൻ; പരീക്ഷയിൽ പരാജയപ്പെട്ടെന്ന് കരുതി ആത്മഹത്യ ചെയ്ത പെൺകുട്ടി പുനർമൂല്യനിർണയത്തിൽ വിജയിച്ചു; കുട്ടി ജയിച്ചത് തെലങ്കാന സ്റ്റേറ്റ് ബോർഡ് പരീക്ഷയിൽ; പ്ലസ് വൺ പരീക്ഷയുടെ മൂല്യ നിർണയത്തിനെതിരെ വ്യാപക പരാതികൾ; പരീക്ഷയുടെ ഫലം പുറത്തുവന്നതോടെ ആത്മഹൂതി നടത്തിയത് 26 വിദ്യാർത്ഥികൾ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: എടുത്തുച്ചാട്ടത്തിൽ പൊലിഞ്ഞത് നാളെ ഉയരങ്ങൾ താണ്ടേണ്ട ഒരു യുവത്വമായിരുന്നു. പരീക്ഷയിൽ പരാജയപ്പെട്ടെന്ന് കരുതി ആത്മഹത്യ ചെയ്ത പെൺകുട്ടി പുനർമൂല്യനിർണയത്തിൽ വിജയിക്കുകയായിരുന്നു. പരീക്ഷയിൽ തോറ്റതിന്റെ പേരിലാണ് പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. എന്നാൽ പിന്നീട് പുനർമൂല്യ നിർണയത്തിന്റെ ഫലം പുറത്തുവന്നപ്പോഴാണ് പെൺകുട്ടി ജയിച്ചതായി പരീക്ഷാ ബോർഡ് പ്രഖ്യാപിച്ചത്. 

തെലങ്കാന സ്റ്റേറ്റ് ബോർഡ് പരീക്ഷയിലാണ് പെൺകുട്ടി പരാജയപ്പെട്ടെന്ന് റിസൾട്ട് വന്നത്. ഇതിനെത്തുടർന്ന് മനോവിഷമത്തിലായിരുന്നു പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇത്തരത്തിൽ പരീക്ഷയുടെ ഫലം പുറത്തുവന്നതോടെ പരാജയപ്പെട്ട 26 വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്.

അനാമികയ്ക്ക് കിട്ടിയ മാർക്ക് 100-ൽ 20 ആയിരുന്നു. പരാജയപ്പെട്ടതിന്റെ വിഷമം സഹിക്കാനാവാതെ പെൺകുട്ടി മുത്തശ്ശിയുടെ വീട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടിയുടെ സഹോദരി ഉദയോ പുനർമൂല്യ നിർണയത്തിന്റെ ഫലം പരിശഓധിച്ചപ്പോഴായിരുന്നു 48 മാർക്കോടെ വിദ്യാർത്ഥിനി വിജയിച്ചതായി ബോർഡ് അറിയിച്ചത്. പ്ലസ് വൺ പരീക്ഷയുടെ മൂല്യ നിർണയത്തിനെതിരെ വ്യാപക പരാതികളാണ് ഉയർന്നത്. ഉത്തരക്കടലാസ് മൂല്യനിർണയത്തിലും മാർക്ക് കൂട്ടിയതിലും ബോർഡിന് പിഴവ് സംഭവിച്ചെന്നാരോപിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു.

പരീക്ഷാ ഫലം പ്രഖ്യാപിച്ചതിൽ വ്യാപക പരാതി ഉയർന്നതോടെ പരാജയപ്പെട്ട മൂന്ന് ലക്ഷം വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ സൗജന്യമായി ബോർഡ് പുനർമൂല്യനിർണയം ചെയ്ത് നൽകുകയായിരുന്നു. സ്റ്റേറ്റ് ചൈൽഡ് റൈറ്റ്‌സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചതോടെ പുനർമൂല്യ നിർണയത്തിന് ശേഷം വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളുടെ സ്‌കാൻ ചെയ്ത കോപ്പിയും വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു. മെയ് 27-വരെയാണ് കോപ്പികൾ അപ്‌ലോഡ് ചെയ്യാൻ കോടതി നൽകിയിരിക്കുന്ന സമയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP