Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചായക്കടയിൽ സംസാരിച്ച് നിൽക്കവെ രണ്ട് പേർ ബൈക്കിലെത്തി നിറയൊഴിച്ചു; ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു; വെടിയേറ്റ് വീണത് യുവ നേതാവ് നിർമൽ കുണ്ടു; ആരോപണവിധേയരായ ബിജെപി പ്രവർത്തകരുടെ വീടിന് നേരെ അക്രമം; പങ്കില്ലെന്ന് ബിജെപി

ചായക്കടയിൽ സംസാരിച്ച് നിൽക്കവെ രണ്ട് പേർ ബൈക്കിലെത്തി നിറയൊഴിച്ചു; ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു; വെടിയേറ്റ് വീണത് യുവ നേതാവ് നിർമൽ കുണ്ടു; ആരോപണവിധേയരായ ബിജെപി പ്രവർത്തകരുടെ വീടിന് നേരെ അക്രമം; പങ്കില്ലെന്ന് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ വെടിവെച്ച് കൊന്നു. നിർമൽ കുണ്ടു(35) എന്ന യുവ നേതാവാണ് കൊല്ലപ്പെട്ടത്. വടക്കൻ കൊൽക്കത്തയിലെ നിംതയിൽ ചൊവ്വാഴ്ച വൈകുന്നേരം നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.ചായക്കടയിൽ ആളുകളുമായി സംസാരിച്ചു കൊണ്ടിരുന്ന നിർമലിനു നേർക്ക് മോട്ടോർ സൈക്കിളിലെത്തിയ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ നിർമ്മലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.ഡംഡം മുനിസിപ്പാലിറ്റിയിലെ ആറാം വാർഡിലെ തൃണമൂൽ കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റായിരുന്നു നിർമൽ. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബിജെപിയാണ് നിർമലിന്റെ കൊലപാതകത്തിനു പിന്നിലെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചുവെങ്കിലും ബിജെപി നേതൃത്വം ഇത് നിഷേധിച്ചു. സംഭവത്തിൽ ബിജെപിക്ക് ഒരു പങ്കുമില്ലെന്ന് പശ്ചിമ ബംഗാൾ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു. തൃണമൂൽ കോൺഗ്രസിലെ വിഭാഗീയതയാണ് നിർമലിന്റെ കൊലപാതകത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ആരോപണവിധേയരിൽ ഒരാളുടെ വീട് നാട്ടുകാർ തല്ലിത്തകർത്തു. വ്യാഴാഴ്ച നിർമലിന്റെ വീട് സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചിട്ടുണ്ട് അതിനിടെ ആാേപണ വിധേയരായ ചില പ്രാദേശിക ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ അക്രമവും നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP