Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിന് തയ്യാറാകാൻ ഭാര്യയെ നിരന്തരം നിർബന്ധിച്ച് ഭർത്താവ്; കൂട്ടാക്കാത്ത ഭാര്യയെ കുളത്തിൽ മുക്കിക്കൊന്ന് ഭർത്താവ്; ദൃക്സാക്ഷിയായ മകന്റെ മൊഴിയിൽ പിതാവിനെയും മന്ത്രവാദിയെയും അറസ്റ്റു ചെയ്തു പൊലീസ്

മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിന് തയ്യാറാകാൻ ഭാര്യയെ നിരന്തരം നിർബന്ധിച്ച് ഭർത്താവ്; കൂട്ടാക്കാത്ത ഭാര്യയെ കുളത്തിൽ മുക്കിക്കൊന്ന് ഭർത്താവ്; ദൃക്സാക്ഷിയായ മകന്റെ മൊഴിയിൽ പിതാവിനെയും മന്ത്രവാദിയെയും അറസ്റ്റു ചെയ്തു പൊലീസ്

അലീഗഡ്: മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിന് തയ്യാറാകാതിരുന്ന ഭാര്യയെ ഭർത്താവ് കുളത്തിൽ മുക്കിക്കൊന്നു. സംഭവത്തിന് ദൃക്സാക്ഷിയായ മകന്റെ മൊഴിയിൽ പിതാവിനെയും മന്ത്രവാദിയെയും പൊലീസ് അറസ്റ്റ് ചെയ്തു. അലിഗഡിൽ വ്യാഴാഴ്ച നടന്ന സംഭവത്തിൽ മാൻപാൽ എന്നയാളെയും മന്ത്രവാദിയായ ശാന്താദാസ് ദുർഗാദാസ് എന്നയാളെയുമാണ് പൊലീസ് പിടികൂടിയത്.

മന്ത്രവാദിയായ ശാന്താദാസുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ മാൻപാൽ 32 കാരിയായ ഭാര്യയെ നിരന്തരം നിർബ്ബന്ധിക്കുകയും അവർ എതിർത്തതിനെ തുടർന്ന് വഴക്കും പതിവായിരുന്നു. ഇക്കാര്യത്തിൽ രണ്ടുദിവസംമുമ്പ് ഇരുവരും വഴക്കുണ്ടാക്കുകയും വിവരം യുവതി സഹോദരനെ വിളിച്ചു പറയുകയും സഹോദരൻ എത്തി പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ വ്യാഴാഴ്ച ഭാര്യയെ പുഴയ്ക്കരികിലേക്ക് വിളിച്ചു വരുത്തിയ മാൻപാൽ അവരെ പുഴയിൽ തള്ളിയിടുകയായിരുന്നു. പിതാവിന്റെ പ്രവർത്തിക്ക് പക്ഷേ കൗമാരക്കാരനായ മകൻ സാക്ഷിയായിരുന്നു.

മാതാവിനെ രക്ഷിക്കാൻ ശ്രമിച്ചാൽ മകനെയും കൊല്ലുമെന്ന് പിതാവ് ഭീഷണിപ്പെടുത്തി. പിന്നീട് യുവതിയുടെ സഹോദരന്റെ പരാതിയിൽ മകൻ പിതാവിനെതിരേ പൊലീസിന് മൊഴി നൽകുകയും ചെയ്തു. അച്ഛൻ അമ്മയെ പുഴയിൽ മുക്കിക്കൊല്ലുന്നത് കണ്ടെന്നാണ് മകൻ പൊലീസിനോട് പറഞ്ഞത്. മന്ത്രവാദിയായ ശാന്താദാസ് മുമ്പും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നയാളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP