Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

പ്ലാനിങ് കമ്മീഷന് പകരം വന്ന നീതി ആയോഗ് അപര്യാപ്തം; പഞ്ചവത്സരപദ്ധതികൾ ഇല്ലാതയപ്പോൾ കേരളത്തെ മോശകരമായി ബാധിച്ചു; തുല്യ പ്രാധാന്യത്തോടെ തീരുമാനം എടുക്കാൻ കൂട്ടായ ഫെഡറൽ സംവിധാനം രൂപപ്പെടണം; ഭരണസമിതിയിൽ പോരായ്മകൾ എടുത്ത് പറഞ്ഞ് പിണറായി; പരിപാടിയിൽ നിന്ന് വിട്ടുനിന്ന് മൂന്ന് മുഖ്യമന്ത്രിമാർ

പ്ലാനിങ് കമ്മീഷന് പകരം വന്ന നീതി ആയോഗ് അപര്യാപ്തം; പഞ്ചവത്സരപദ്ധതികൾ ഇല്ലാതയപ്പോൾ കേരളത്തെ മോശകരമായി ബാധിച്ചു; തുല്യ പ്രാധാന്യത്തോടെ തീരുമാനം എടുക്കാൻ കൂട്ടായ ഫെഡറൽ സംവിധാനം രൂപപ്പെടണം; ഭരണസമിതിയിൽ പോരായ്മകൾ എടുത്ത് പറഞ്ഞ് പിണറായി; പരിപാടിയിൽ നിന്ന് വിട്ടുനിന്ന് മൂന്ന് മുഖ്യമന്ത്രിമാർ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: നീതി ആയോഗിന്റെ പ്രവർത്തനങ്ങൾ അപര്യാപ്തമാണെന്നും പ്ലാനിങ് കമ്മീഷന് പകരമാകാൻ ഇതിന് കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ രാഷ്ട്രപതിഭവനിൽ ചേർന്ന അഞ്ചാമത് നീതി ആയോഗ് ഭരണസമിതി യോഗത്തിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്ലാനിങ് കമ്മീഷനിൽ നിന്നും നീതി ആയോഗിലേക്കുള്ള മാറ്റം കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് പഞ്ചവത്സര പദ്ധതികളിൽ നേരത്തേ ലഭ്യമായിരുന്ന ധനസ്രോതസ് ഇല്ലാതാക്കി. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങൾക്കും പൊതുതാത്പര്യമുള്ള വിഷയങ്ങളിൽ തുല്യ പ്രാധാന്യത്തോടെ തീരുമാനം എടുക്കാൻ കഴിയുംവിധം കൂട്ടായ ഫെഡറൽ സംവിധാനം രൂപപ്പെടണം.

കേന്ദ്രതലത്തിൽ പഞ്ചവത്സര പദ്ധതികൾ ഒഴിവാക്കിയതിന് ശേഷമുള്ള കേന്ദ്രപദ്ധതികളിൽ സംസ്ഥാന സർക്കാരുകൾക്ക് കൂടുതൽ വിഹിതം വഹിക്കേണ്ടി വരുന്നത് സംസ്ഥാന ഗവൺമെന്റ്കളുടെ ധനകാര്യ ശേഷി കുറയുന്നതിന് കാരണമാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രളയത്തിനു ശേഷം കർക്കശമായ സാമ്പത്തിക നിയന്ത്രണങ്ങൾ മൂലം കേരളത്തിന് ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട്. കേരളത്തിന് 31,000 കോടി രൂപയുടെ നഷ്ടമാണ് സഹിക്കേണ്ടി വന്നതെന്നും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതിയിൽ ഇന്ന് ചേരുന്ന നീതി ആയോഗ് ഭരണസമിതിയോഗത്തിൽ മൂന്ന് മുഖ്യമന്ത്രിമാർ പങ്കെടുക്കില്ല. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് എന്നിവരാണ് പങ്കെടുക്കാത്തത്. രണ്ടാം വട്ടം പ്രധാനമന്ത്രിയായ ശേഷം മോദി വിളിച്ച് ചേർക്കുന്ന ആദ്യ യോഗമാണിത്. രാഷ്ട്രപതിഭവനിൽ ചേരുന്ന സമിതിയുടെ അഞ്ചാമത്തെ യോഗമാണ് ഇത്. കേന്ദ്ര മന്ത്രിമാരും ഉന്നത സർക്കാർ ഉദ്യയോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.

സാമ്പത്തികാധികാരമില്ലാത്ത നീതി ആയോഗിന്റെ യോഗത്തിൽ പങ്കെടുക്കുന്നത് നിഷ്ഫലമാണെന്നു പറഞ്ഞാണ് ബംഗാൾ മുഖ്യമന്ത്രി മമത യോഗം ബഹിഷ്‌കരിച്ചത്. കഴിഞ്ഞ വർഷവും അവർ യോഗത്തിൽ നിന്ന് വിട്ട് നിന്നിരുന്നു. തെലങ്കാനയിലെ ജലസേചന പദ്ധതിയുടെ ഉദ്ഘാടനമടക്കം ഒട്ടേറെ പരിപാടികളുള്ളതിനാൽ തിരക്ക് കാരണമാണ് വിട്ട് നിൽക്കുന്നതെന്നാണ് ചന്ദ്രശേഖർ റാവു അറിയിച്ചിരിക്കുന്നത്. നേരത്തെ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനും റാവു എത്തിയിരുന്നില്ല.

അനാരോഗ്യം കാരണമാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് യോഗത്തിൽ നിന്ന് വിട്ട് നിൽക്കുന്നത്. നീതി ആയോഗ് യോഗത്തിന് മുന്നോടിയായി മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് വിളിച്ച് ചേർത്ത കോൺഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ യോഗത്തിലും അമരീന്ദർ സിങ് പങ്കെടുത്തിരുന്നില്ല. ഇതിനിടെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തി. മന്ത്രി ജി.സുധാകരനും കേന്ദ്ര വിദേശാകര്യ സഹമന്ത്രി വി.മുരളീധരനും ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP