Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇനി ഒരു എട്ട് വർഷം കൂടി മതി; ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യ ചൈനയെ മറികടക്കും; അടുത്ത 30 വർഷം കൊണ്ട് ലോക ജനസംഖ്യയിൽ 200 കോടിയുടെ വർധന; ജനസംഖ്യ വർധിക്കുമ്പോഴും പ്രത്യുത്പാദന നിരക്ക് കുറയുന്നുവെന്നും പഠനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ലോകത്ത് ഏറ്റവും വലി. ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. എട്ട് വർഷം കൂടി കഴിഞ്ഞാൽ ഇങ്ങനെ പറയാൻ പറ്റില്ല. കാരണം 2027ൽ ചൈനയെ മറികടന്ന് ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യ ഒന്നാമത് എത്തും എന്നാണ് ഏറ്റവും പുതിയ യുഎൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2019 മുതൽ 2050 വരെയുള്ള കാലത്ത് ചൈനീസ് ജനസംഖ്യ 3.14 കോടിയോളം കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ടസ് -2019 എന്ന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

2050 ആകുമ്പോഴേക്കും ലോക ജനസംഖ്യ 770 കോടിയിൽ നിന്ന് 970 കോടിയായി ഉയരും. അതേസമയം ഇന്ത്യയുൾപ്പെടെ ഒമ്പത് രാജ്യങ്ങളിലായിരിക്കും ലോക ജനസംഖ്യയുടെ പകുതിയും ഉണ്ടാവുകയെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യ, നൈജീരിയ, പാക്കിസ്ഥാൻ, കോംഗോ, ഏത്യോപിയ, ടാൻസാനിയ, ഇന്തോനേഷ്യ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളാകും അവ. 2050 ആകുമ്പേഴേക്കും ചില ആഫ്രിക്കൻ മേഖലകളിൽ ജനസംഖ്യ ഇരട്ടിയോളം വർധിക്കും.

ജനസംഖ്യ ആഗോളവ്യാപകമായി വർധിക്കുമ്പോഴും പ്രത്യുത്പാദന നിരക്ക് കുറയുകയാണെന്നും റിപ്പോർട്ട് പറയുന്നു. 1990 ൽ ഒരു സ്ത്രീയ്ക്ക് ജനിക്കുന്ന കുട്ടികളുടെ എണ്ണം ശരാശരി 3.2 ആയിരുന്നവെങ്കിൽ 2019 ആകുമ്പോൾ അത് 2.2 ആയി കുറഞ്ഞു. 2050 ആകുമ്പോഴേക്കും ഇത് 2.1 ലേക്ക് താഴും. അതേസസമയം മനുഷ്യരുടെ ആയുർദൈർഘ്യവും കൂടിയിട്ടുണ്ട്. 1990 ൽ 64.2 ആയിരുന്നു ശരാശരി ആയുർദൈർഘ്യമെങ്കിൽ 2019 ആയപ്പോൾ അത് 72.6 ആയി ഉയർന്നു. 2050 ആകുമ്പോഴേക്കും 77.1 ആയി ആയുർദൈർഘ്യം വർധിക്കുമെന്നും യു.എൻ. റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP