Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

`ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്` യോഗം ബഹിഷ്‌കരിക്കുമെന്ന് മമത ബാനർജി; പിന്മാറ്റം തിടുക്കപ്പെട്ട് തീരുമാനം എടുക്കുന്നതിൽ യോജിപ്പില്ലാത്തതിനാൽ; യോജിപ്പില്ലാത്ത പാർട്ടികളുടെ സമാന്തര യോഗം വിളിക്കുമെന്നും ബംഗാൾ മുഖ്യമന്ത്രി

`ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്` യോഗം ബഹിഷ്‌കരിക്കുമെന്ന് മമത ബാനർജി; പിന്മാറ്റം തിടുക്കപ്പെട്ട് തീരുമാനം എടുക്കുന്നതിൽ യോജിപ്പില്ലാത്തതിനാൽ; യോജിപ്പില്ലാത്ത പാർട്ടികളുടെ സമാന്തര യോഗം വിളിക്കുമെന്നും ബംഗാൾ മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർക്കുന്ന വിവിധ പാർട്ടി അധ്യക്ഷന്മാരുടെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന വിഷയത്തിൽ ബുധനാഴ്ച രാജ്യതലസ്ഥാനത്ത് ചേരാനിരിക്കുന്ന യോഗം ബഹിഷ്‌കരിക്കുമെന്ന് മമത ബാനർജി.വളരെ ഗൗരവമേറിയ വിഷയത്തിൽ തിടുക്കപ്പെട്ട് തീരുമാനം എടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി അവർ പാർലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷിക്ക് കത്തയച്ചിട്ടുണ്ട്. വിഷയത്തിൽ ധവളപത്രം പുറത്തിറക്കണമെന്നും വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് നിലപാട് വ്യക്തമാക്കാൻ ആവശ്യത്തിന് സമയം അനുവദിക്കണമെന്നും അവർ കത്തിൽ ആവശ്യപ്പെട്ടു.

വേണ്ടത്ര ചർച്ച നടത്താതെയാണ് കേന്ദ്രസർക്കാർ യോഗം വിളിച്ചിട്ടുള്ളതെന്നാണ് മമത ബാനർജി പറയുന്നത്. 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയത്തിൽ മിക്ക പ്രതിപക്ഷ പാർട്ടികൾക്കും എതിർപ്പാണുള്ളത്. അതിനിടെയാണ് യോഗം തന്നെ ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് മമത ബാനർജി രംഗത്തെത്തിയത്. ഭരണഘടനാ വിദഗ്ധരുമായും തിരഞ്ഞെടുപ്പ് വിദഗ്ധരുമായും വിഷയത്തിൽ ചർച്ച നടത്തേണ്ടതുണ്ടെന്നാണ് മമതയുടെ നിലപാട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP