Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

`കൊടിയാർ മാ ദേവിയുടെ വാഹനമായ മുതല ക്ഷേത്രത്തിൽ കയറിയത് അത്ഭു പ്രവർത്തി`; നാല് വയസ്സുള്ള മുതല എത്തിയത് കുല ദേവതയുടെ അനുഗ്രഹമെന്ന് പറഞ്ഞ് പൂജയും ഭജനയും ആരംഭിച്ച് ഭക്തർ; കൂടുതൽ ആളുകൾ ഭജനയ്ക്ക് എത്തിയതോടെ പെട്ടത് വനം വകുപ്പ് ഉദ്യോഗസ്ഥർ; ഒടുവിൽ മുതലയെ പുറത്ത് എത്തിച്ചത് മണിക്കൂറുകൾക്ക് ശേഷം

`കൊടിയാർ മാ ദേവിയുടെ വാഹനമായ മുതല ക്ഷേത്രത്തിൽ കയറിയത് അത്ഭു പ്രവർത്തി`; നാല് വയസ്സുള്ള മുതല എത്തിയത് കുല ദേവതയുടെ അനുഗ്രഹമെന്ന് പറഞ്ഞ് പൂജയും ഭജനയും ആരംഭിച്ച് ഭക്തർ; കൂടുതൽ ആളുകൾ ഭജനയ്ക്ക് എത്തിയതോടെ പെട്ടത് വനം വകുപ്പ് ഉദ്യോഗസ്ഥർ; ഒടുവിൽ മുതലയെ പുറത്ത് എത്തിച്ചത് മണിക്കൂറുകൾക്ക് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

ഗാന്ധിനഗർ: ക്ഷേത്രത്തിൽ മുതല കയറിയത് അത്ഭുത പ്രവർത്തിയെന്ന് പറഞ്ഞ് ഭക്തർ പൂജയാരംഭിച്ചതോടെ വെട്ടിലായത് വനം വകുപ്പ് ജീവനക്കാരാണ്.ഗുജറാത്തിലെ മഹിസാഗർ ജില്ലയിലെ പല്ല എന്ന ഗ്രാമത്തിലെ കോടിയാർ മാ ക്ഷേത്രത്തിലാണ് സംഭവം. ഗുജറാത്തിലെ പട്ടേൽ വിഭാഗത്തിന്റെ കുലദൈവമായി കാണുന്ന ദേവിയാണ് കോടിയാർ മാ. പുരാണത്തിൽ മുതലയുടെ പുറത്ത് യാത്ര ചെയ്യുന്ന ദേവിയാണ് കോടിയാർ മാ. അതിനാൽ ക്ഷേത്രത്തിന് അകത്ത് മുതല കയറിയത് വലിയ അത്ഭുത പ്രവർത്തിയാണെന്ന് പറഞ്ഞ് ക്ഷേത്ര പരിസരത്ത് ഭക്തർ തടിച്ചുകൂടിയത്.

ഇതിനെ തുടർന്ന് ഭജനയും പൂജയും ആരംഭിച്ച നാട്ടുകാർ മുതലയെ ക്ഷേത്രത്തിൽ നിന്നും പുറത്ത് എത്തിക്കാനുള്ള വനം വകുപ്പിന്റെ ദൗത്യം വൈകിപ്പിച്ചെന്നാണ് മഹിസാഗർ ഡെപ്യൂട്ടി കൺസർവേറ്റർ ആർഎം പാർമർ പറയുന്നത്. രണ്ട് മണിക്കൂർ തങ്ങളുടെ പ്രവർത്തനം വൈകിയെന്നാണ് ഇദ്ദേഹം പറയുന്നത് എന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ഞങ്ങൾ അവിടെ എത്തിയപ്പോൾ തന്നെ വനംവകുപ്പിന്റെ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. മതപരമായ വികാരം വൃണപ്പെടുത്താൻ ഉദ്ദേശം ഇല്ലാത്തതിനാൽ ഞങ്ങൾ രണ്ട് മണിക്കൂർ കാത്തുനിന്ന ശേഷമാണ് മുതലയെ അടുത്തുള്ള തടാകത്തിലേക്ക് മാറ്റാൻ സാധിച്ചതെന്നും ആർഎം പാർമർ പറയുന്നു. ഈ പ്രദേശത്തെ ജലാശയങ്ങളിൽ മുതലകൾ സാധാരണമാണ് എന്നാണ് വനംവകുപ്പ് പറയുന്നത്. വലിയ മുതലകൾ തന്നെ ഈ പ്രദേശത്ത് കാണാറുണ്ട്. ഇവ സാധാരണമായി 4-5 കിലോമീറ്റർ ഭക്ഷണത്തിനായി സഞ്ചരിക്കും എന്നും വനംവകുപ്പ് പറയുന്നു. അത്തരത്തിൽ ക്ഷേത്ര പരിസരത്ത് എത്തിപ്പെട്ടതാകാം ഈ മുതല. നാല് വയസുള്ള മുതലയാണ് ക്ഷേത്രത്തിൽ കയറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP