Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കരുണയില്ലാതെ ബീഹാർ സർക്കാർ; മസ്തിഷ്‌ക മരണം ബാധിച്ച് മരിച്ച കുട്ടികളുടെ മാതാപിതാക്കൾക്കെതിരെ എഫ് ഐ ആർ; കേസെടുത്തത് കുടിവെള്ളമില്ലാത്തതിനെതിരെ പ്രതിഷേധിച്ച 39 പേർക്കെതിരെ; അസുഖം പടർന്നു പിടിച്ച പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ പലായനം ചെയ്യുന്നു; ജ്വരം ബാധിച്ച് കൂടുതൽ കുട്ടികൾ മരിച്ച മുസാഫർപൂരിന്റെ അവസ്ഥ ആഫ്രിക്കൻ രാജ്യങ്ങളെക്കാൾ കഷ്ടം

കരുണയില്ലാതെ ബീഹാർ സർക്കാർ; മസ്തിഷ്‌ക മരണം ബാധിച്ച് മരിച്ച കുട്ടികളുടെ മാതാപിതാക്കൾക്കെതിരെ എഫ് ഐ ആർ; കേസെടുത്തത് കുടിവെള്ളമില്ലാത്തതിനെതിരെ പ്രതിഷേധിച്ച 39 പേർക്കെതിരെ; അസുഖം പടർന്നു പിടിച്ച പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ പലായനം ചെയ്യുന്നു; ജ്വരം ബാധിച്ച് കൂടുതൽ കുട്ടികൾ മരിച്ച മുസാഫർപൂരിന്റെ അവസ്ഥ ആഫ്രിക്കൻ രാജ്യങ്ങളെക്കാൾ കഷ്ടം

മറുനാടൻ ഡെസ്‌ക്‌

ബീഹാറിൽ മസ്തിഷ്‌ക മരണം ബാധിച്ച് മരിച്ച കുട്ടികളുടെ മാതാപിതാക്കൾക്ക് വേദനകളൊഴിയുന്നില്ല. കുടിവെള്ളമില്ലാത്തതിനെതിരെ പ്രതിഷേധിച്ച 39 പേർക്കെതിരെ എഫ് ഐ ആർ ഫയൽ ചെയ്തു കൊണ്ട് ഭഗവൻപൂർ പൊലീസിന്റെ ക്രൂരത. ഹാജിപൂരിനേയും മുസാഫർപൂരിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത തടസ്സപ്പെടുത്തിക്കൊണ്ടാണ് ഇവർ പ്രതിഷേധം നടത്തിയത്. മൂന്നു മണിക്കൂർ നീണ്ടു നിന്ന ഉപരോധം അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള വെള്ളമെങ്കിലും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു. എഫ് ഐ ആർ ഫയൽ ചെയ്തത് കൂടാതെ പ്രതിഷേധിച്ചവരെ തല്ലി ഒ്ാടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കനത്ത രോഷമാണ് ലോകത്തിന്റെ പല ഭാഗത്തു നിന്നും ഉയർന്നു വരുന്നത്. സമരം ചെയ്തവരിൽ പലരുടേയും കുട്ടികൾ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. ഭഗവൻപൂരിൽ നിന്നു മാത്രം എട്ട് കുട്ടികൾ മരണപ്പെടുകയും നിരവധി പേരെ മുസാഫർപൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

'്മരിച്ചിരിക്കുന്നത് ഞങ്ങളുടെ കുഞ്ഞുങ്ങളാണ് . ഞങ്ങളുടെ ഭർത്താക്കന്മാരെയാണ് അവർ അറസ്റ്റ് ചെയ്തു കൊണ്ടു പോയിരിക്കുന്നത്. അവർ ജോലിക്ക് പോയാൽ മാത്രമേ ഞങ്ങളുടെ കുടുംബം പട്ടിണിയാകാതിരിക്കൂ' സമരത്തിൽ പങ്കെടുത്തവരുടെ ഭാര്യമാർ പറഞ്ഞു.ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തങ്ങളുടെ അവസ്ഥ കാര്യമാക്കുന്നില്ലെന്നും വേണ്ട നടപടികൾ ഒന്നും സ്വീകരിക്കുന്നില്ലെന്നും ജനങ്ങൾ ആരോപിക്കുന്നുണ്ട്. വേണ്ട രീതിയിലുള്ള ബോധവൽക്കരണം ലഭിക്കാത്തതു കാരണം രോഗം പടരുന്ന സാഹചര്യത്തിൽ എന്തു ചെയ്യണമെന്ന് പലർക്കും അറിയില്ല. ഭയം കാരണം ജനങ്ങൾ പല സ്ഥലങ്ങളിലേക്കും പലായനം ചെയ്യുകയാണ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ആഫ്രിക്കൻ രാജ്യങ്ങളെക്കാൾ ദാരുണമായ അവസ്ഥയാണ് മുസാഫർപൂരിൽ നിലനിൽക്കുന്നത്. 2016 മുതൽ 2018 വരെ ബീഹാറിൽ മാത്രം 228 എൻസഫലൈറ്റിസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതിൽ 46 പേർ മരണപ്പെടുകയും ചെയ്തു. അമ്മയുടേയും കുഞ്ഞിന്റെയും പോഷകാഹാരത്തിന്റെ കാര്യമെടുക്കുമ്പോൾ മുസാഫർപൂരിനെക്കാൾ മെച്ചപ്പെട്ട അവസ്ഥയാണ് പല ആഫ്രിക്കൻ രാജ്യങ്ങളിലുമുള്ളത്. അഞ്ച് വയസിൽ താഴെയുള്ള 48 ശതമാനം കുട്ടികൾക്കും പ്രായത്തിനാവശ്യമായ നീളമോ ഭാരമോ ഇല്ല. 7.8 ശതമാനം കുട്ടികൾക്കു മാത്രമാണ് ആവശ്യത്തിനുള്ള ഭക്ഷണം പോലും ലഭിക്കുന്നത്. മുസാഫർപൂരിൽ ജനിക്കുന്ന 63 ശതമാനം നവജാത ശിശുക്കളെയും ജനിച്ച് ആദ്യ മണിക്കൂറികൾക്കുള്ളിൽ മുലയൂട്ടുന്നില്ല. കൂടാതെ വിളർച്ചയും ഇവിടത്തെ കുട്ടികളെ അലട്ടുന്നുണ്ട്. ബീഹാറിന്റെ ആരോഗ്യരംഗം തികച്ചും ദാരുണമായ അവസ്ഥയിലാണ്.

വേണ്ടത്ര പൊതുജനാരോഗ്യ കേന്ദ്രങ്ങളോ സൗകര്യങ്ങളോ ഇവിടെയില്ല. പ്രവർത്തനനിരതമായ ആരോഗ്യ സംവിധാനങ്ങളുടെ അഭാവം സാധാരണക്കാരെയാണ് കൂടുതൽ ബാധിക്കുന്നത്. ഗതികേട് കൊണ്ട് അവർക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. മസ്തിഷ്‌ക ജ്വരം ബാധിച്ച് ഏറ്റവും കൂടുതൽ ക്ുട്ടികൾ പ്രവേശിക്കപ്പെട്ട ശ്രീ കൃഷ്ണ മെഡിക്കൽ കോളേജിൽ വേണ്ടത്ര കട്ടിലുകളോ തീവ്രപരിചരണ വിഭാഗമോ ഇല്ല. ആവശ്യത്തിന് മെഡിക്കൽ വിദഗ്ദരെ ലഭ്യമല്ലാത്തതും ബീഹാറിന്റെ ആരോഗ്യരംഗത്തെ തളർത്തുന്നു.

അമ്മയും കുഞ്ഞും പോഷകാഹാര കുറവ് നേരിടുന്ന ഈ മേഖലയിൽ ആരോഗ്യ സംരക്ഷണത്തിന് വേണ്ട നടപടികൾ ഒന്നും തന്നെ സർക്കാർ സ്വീകരിക്കുന്നില്ല. കഴിഞ്ഞയാഴ്ച സാമൂഹ്യ പ്രവർത്തകയായ തമന്ന ഹാഷ്മി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർനദ്ധനെതിരെയും ബീഹാർ മന്ത്രി മംഗൾ പാണ്ഡെക്കെതിരെയും നൽകിയ പരാതിയിൽ മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാൻ ഇരുവരും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും മറിച്ച് മരണ സംഖ്യ വർധിച്ചു കൊണ്ടിരിക്കുകയാണെന്നും പറയുന്നു.

ബീഹാറിൽ തലച്ചോറിനെ ബാധിക്കുന്ന ഈ രോഗം പിടിപെട്ട് മരിച്ച കുട്ടികളുടെ എണ്ണം 160 കടന്നിരുന്നു. മുസാഫർപൂർ ജില്ലയിലും പരിസര പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.മരണസംഖ്യ ഓരോ ദ്ിവസവും കൂടുമ്പോ്ൾ രോഗം ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾ ഇതിൻെ കാരണമെന്താണെന്നറിയാതെ കുഴങ്ങുകയാണ്. തലച്ചോറിൽ നീർക്കെട്ട് പോലെ വരുന്ന ഒരു തരം മസ്തിഷ്‌ക ജ്വരമാണ് എൻസഫലൈറ്റിസ്.

കൂടുതലായും കുട്ടികളെ ബാധിക്കുന്ന ഈ രോഗം മുതിർന്നവർക്ക് വരാനുള്ള സാധ്യത കുറവാണ്. എന്നാൽ പ്രായം കൂടിയവർക്ക് വരാനുള്ള സാധ്യത കൂടുതലാണ്. വൈറസ്, ബാക്ടീരിയ, അമീബ എന്നിവയും ശരീരത്തിലെ പ്രതിരോധ സംവിധാനത്തിൽ സംഭവിക്കുന്ന പിഴവും എൻസഫലൈറ്റിസിനു കാരണമാകാം. പനി, തലവേദന, ക്ഷീണം, തളർച്ച എന്നിവയാണ് പ്രധാനപ്പെട്ട രോഗലക്ഷണങ്ങൾ. സാധാരണ ലക്ഷണങ്ങളായതു കൊണ്ടു തന്നെ പലരും ഇത് കാര്യമായി എടുക്കാറില്ല. എന്നാൽ തുടക്കത്തിൽ കാണിക്കുന്ന വിമുഖത പലപ്പോഴും മരണത്തിലെക്ക് നയിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ നിലവിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP