Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

17 ദിവസം കൊണ്ട് ഗുജറാത്തിൽ നിന്ന് ഡൽഹി വരെ സൈക്കിൾ ചവിട്ടി; ഓരോ ദിവസവും തങ്ങിയത് അമ്പലങ്ങളിലും ആശ്രമങ്ങളിലും; ബിജെപി മുന്നൂറ് സീറ്റ് നേടിയാൽ സൈക്കിൾ ചവിട്ടി പ്രധാനമന്ത്രിയുടെ അടുത്ത് പോകുമെന്ന വാക്ക് പാലിച്ച് കിം ചന്ദ്; അദ്ദേഹത്തിന്റെ വിനയത്തിലും ആത്മാർത്ഥതയിലും ഞാൻ ആകൃഷ്ടനായെന്ന് മോദിയുടെ ട്വീറ്റ്

17 ദിവസം കൊണ്ട് ഗുജറാത്തിൽ നിന്ന് ഡൽഹി വരെ സൈക്കിൾ ചവിട്ടി; ഓരോ ദിവസവും തങ്ങിയത് അമ്പലങ്ങളിലും ആശ്രമങ്ങളിലും; ബിജെപി മുന്നൂറ് സീറ്റ് നേടിയാൽ സൈക്കിൾ ചവിട്ടി പ്രധാനമന്ത്രിയുടെ അടുത്ത് പോകുമെന്ന വാക്ക് പാലിച്ച് കിം ചന്ദ്; അദ്ദേഹത്തിന്റെ വിനയത്തിലും ആത്മാർത്ഥതയിലും ഞാൻ ആകൃഷ്ടനായെന്ന് മോദിയുടെ ട്വീറ്റ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: 17ാം ലോക്‌സഭ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടിയ നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയപ്പോൾ ലോകമെമ്പാടുമുള്ള നിരവധി നേതാക്കൾ അദ്ദേഹ്തതെ അഭിനന്ദിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്ന് പുതിയ സർക്കാർ അധികാരത്തിലെത്തി ഒരു മാസം പിന്നിട്ടപ്പോൾ പ്രധാനമന്ത്രിയെ അഭിനന്ദിക്കാൻ ജന്മനാടായ ഗുജറാത്തിൽ നിന്നും ഒരാൾ എത്തി.

ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഭിനന്ദിക്കാൻ ഗുജറാത്തിൽനിന്ന് 1170 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഡൽഹിയിലെത്തിയ ആളെ സ്വീകരിച്ച് മോദി. ഗുജറാത്ത് അംമ്രേലി സ്വദേശിയായ കിംചന്ദ് ചന്ദ്രാണിയാണ് ജന്മനാട്ടിൽനിന്ന് സൈക്കിളിൽ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടത്. 17 ദിവംകൊണ്ട് 1170 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ അടുത്ത് എത്തിയത്.

കിംചന്ദുമായി കൂടിക്കാഴ്ച നടത്തിയത് നരേന്ദ്ര മോദി ചിത്രങ്ങൾ സഹിതം ട്വീറ്റ് ചെയ്തു. 'അംമ്രേലിയിൽനിന്നെത്തിയ അസാധാരണ വ്യക്തിയായ കിംചന്ദ് ഭായിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ബിജെപി മുന്നൂറിലധികം സീറ്റ് നേടിയാൽ സൈക്കിളിൽ ഡൽഹിയിലെത്തുമെന്ന് അദ്ദേഹം ശപഥം ചെയ്തിരുന്നു. അദ്ദേഹം തന്റെ വാക്ക് പാലിച്ചു. അദ്ദേഹത്തിന്റെ വിനയത്തിലും ആത്മാർത്ഥതയിലും ഞാൻ ആകൃഷ്ടനായി'-മോദി ട്വിറ്ററിൽ കുറിച്ചു.

സൈക്കിളിൽ മോദിയുടെ ചിത്രങ്ങളും ബിജെപിയുടെ കൊടിയുമേന്തിയാണ് കിംചന്ദ് സൈക്കിളിൽ യാത്ര ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും സന്ദർശിച്ച് വിജയത്തിൽ അഭിനന്ദനമറിയിച്ചെന്ന് കിം ചന്ദ് പറഞ്ഞു. പ്രതിദിനം 70-80 കിലോമീറ്ററിൽ സൈക്കിളിൽ യാത്ര ചെയ്ത് ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും തങ്ങിയാണ് തലസ്ഥാനത്ത് എത്തിയത് എന്ന് കിം ചന്ദ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP