Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അൽപ്പേഷ് താക്കൂറും ധവാൽസിൻ സാലയും ബിജെപിയിൽ ചേർന്നു; ഇരു നേതാക്കളും പാർട്ടി വിട്ടത് രാജ്യസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് എതിരെ വോട്ട് ചെയ്തതിന് പിന്നാലെ; കോൺഗ്രസ് വിട്ടത് രാഹുലിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലെന്നും അൽപ്പേഷ്

അൽപ്പേഷ് താക്കൂറും ധവാൽസിൻ സാലയും ബിജെപിയിൽ ചേർന്നു; ഇരു നേതാക്കളും പാർട്ടി വിട്ടത് രാജ്യസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് എതിരെ വോട്ട് ചെയ്തതിന് പിന്നാലെ; കോൺഗ്രസ് വിട്ടത് രാഹുലിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലെന്നും അൽപ്പേഷ്

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് മുൻ എംഎ‍ൽഎമാരായ അൽപേഷ് താക്കൂറും ധവാൽസിൻ സാലയും ബിജെപിയിൽ ചേർന്നു. കോൺഗ്രസ് നിയമസഭാഗംഗങ്ങൾ ആയിരുന്ന ഇവർ കഴിഞ്ഞമാസം നടന്ന രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്ക് എതിരായി വോട്ട് ചെയ്ത ശേഷം കോൺഗ്രസ് വിട്ടിരുന്നു. ഗാന്ധിനഗറിൽ സംസ്ഥാന പ്രസിഡന്റ് ജിതു വഗാനിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ഇരുവരും ബിജെപിയിൽ ചേർന്നത്.

പട്ടേൽ വിഭാഗക്കാരുടെ സമരങ്ങൾക്ക് ശേഷം ഓ.ബി.സിയിൽപ്പെട്ട താക്കൂർ വിഭാഗക്കാരുടെ നേതാവായാണ് അൽപേഷ് ഉയർന്നുവന്നത്. പിന്നീട് അദ്ദേഹം താക്കൂർ സേന എന്ന പാർട്ടി രൂപവത്കരിക്കുകയും ചെയ്തിരുന്നു.ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അൽപേഷ് പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചിരുന്നു. എംഎ‍ൽഎ സ്ഥാനത്ത് തുടർന്ന അദ്ദേഹം കഴിഞ്ഞ മാസം എംഎ‍ൽഎ സ്ഥാനവും രാജിവച്ചു. രാഹുൽ ഗാന്ധിയിലുള്ള വിശ്വാസമാണ് തന്നെ കോൺഗ്രസിലെത്തിച്ചതെന്നും എന്നാൽ അദ്ദേഹമിപ്പോൾ ഒന്നും ചെയ്യുന്നില്ലെന്നും അൽപേഷ് ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP