Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരം മുറിച്ചിട്ട് വഴി തടഞ്ഞു; സഞ്ചരിച്ചിരുന്ന വാഹനം തല്ലിത്തകർത്തു; മധ്യപ്രദേശിൽ വീണ്ടും ആൾക്കൂട്ട ആക്രമണം; കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ വന്നവരെന്ന് തെറ്റിദ്ധരിച്ച് ഗ്രാമവാസികൾ തല്ലിച്ചതച്ചത് മൂന്ന് കോൺഗ്രസ്സ് നേതാക്കളെ

മരം മുറിച്ചിട്ട് വഴി തടഞ്ഞു; സഞ്ചരിച്ചിരുന്ന വാഹനം തല്ലിത്തകർത്തു; മധ്യപ്രദേശിൽ വീണ്ടും ആൾക്കൂട്ട ആക്രമണം; കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ വന്നവരെന്ന് തെറ്റിദ്ധരിച്ച് ഗ്രാമവാസികൾ തല്ലിച്ചതച്ചത് മൂന്ന് കോൺഗ്രസ്സ് നേതാക്കളെ

മറുനാടൻ മലയാളി ബ്യൂറോ

കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ വന്നവരാണെന്ന സംശയത്തിൽ മൂന്ന് കോൺഗ്രസ്സ് നേതാക്കളെ ആൾക്കൂട്ടം തല്ലിച്ചതച്ചു. മധ്യപ്രദേശിലെ ബെതുൽ ജില്ലയിലുള്ള നവൽസിൻ ഗ്രാമത്തിൽ വ്യാഴാഴ്‌ച്ച രാത്രിയായിരുന്നു സംഭവം. കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ഒരു സംഘം പ്രദേശത്ത് ചുറ്റിത്തിരിയുന്നെണ്ടെന്ന പ്രചാരണത്തെത്തുടർന്ന് ഗ്രാമവാസികൾ പ്രധാന വഴി മരം വീഴ്‌ത്തിയടച്ചു. പ്രാദേശിക കോൺഗ്രസ് നേതാക്കളായ ധർമേന്ദ്ര ശുക്ല, ധർമു സിങ് ലഞ്ജിവാർ, ലളിത് ബരാസ്‌കർ എന്നിവർ കാറിൽ യാത്ര ചെയ്യുകയായിരുന്നു. റോഡിൽ വീണു കിടക്കുന്ന മരം കണ്ട് കവർച്ചക്കാർ പതിയിരിക്കുകയായിരിക്കുമെന്നും തങ്ങളെ ആക്രമിച്ചേക്കുമെന്നും ഭയന്ന ഇവർ കാർ തിരിച്ചു. ഇവരെ പിന്തുടർന്നെത്തിയ ഗ്രാമീണർ വാഹനം വളയുകയും ആക്രമിക്കുകയുമായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയവർ എന്നു പറഞ്ഞായിരുന്നു ആക്രമണം. വാഹനം അടിച്ചു തകർക്കുകയും കാറിലുള്ളവരെ മർ്ദ്ദിക്കുകയും ചെയ്തു.

കുട്ടികളെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്ന ആളുകൾക്ക് നേരെ നിരവധി ആൾക്കൂട്ട ആക്രമണങ്ങൾ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മധ്യപ്രദേശിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് നേതാക്കളെ തല്ലിച്ചതച്ച അതേ ജില്ലയായ ബെതുളിൽ നിന്നാണ് മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇൻഡോർ, ഭോപ്പാൽ, ഹോഷാംഗാബാദ്, സെഹോർ, നീമുച്ച്, റൈസൻ, ദേവാസ് എന്നിവിടങ്ങളിൽ നിന്നുമാണ് മറ്റു സംഭവങ്ങൾ. ദിവാസിൽ, ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന സംശയത്തെത്തുടർന്ന് ഭിന്നശേഷിക്കാരിയായ സ്ത്രീയെ മർദ്ദിച്ചു കൊല്ലാനുള്ള ആൾക്കൂട്ട ശ്രമം തടയപ്പെട്ടത് തക്കസമയത്ത് അവിടെ പൊലീസിന് എത്താനായതു കൊണ്ടു മാത്രമായിരുന്നു.

റെയ്‌സൻ ജില്ലയിൽ കഴിഞ്ഞയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്‌കൻ ഇതുപൊലൊരു ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടതാണെന്ന് പൊലീസ് സംശയിക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് പ്രചാരണം പടർന്നതിനെത്തുടർന്ന് 2018 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സിങ്രോളി, ദിൻഡോറി ജില്ലകളിൽ യഥാക്രമം ഭിന്നശേഷിക്കാരായ ഒരു പുരുഷനെയും സ്ത്രീയെയും ആൾക്കൂട്ടം കൊലപ്പെടുത്തി.കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാൾ എന്ന വ്യാജ വാട്ട്സാപ്പ് സ്ന്ദേശത്തിന്റെ പേരിൽ ഹൈദരാബാദുകാരനായ യുവാവിനെ കർണാടകയിൽ മർദ്ദിച്ചു കൊലപ്പെടുത്തിയിരുന്നത് കഴിഞ്ഞ വർഷം ജൂലൈയിൽ ആണ.

മധ്യപ്രദേശ് നിയമസഭയുടെ അടുത്തിടെ സമാപിച്ച ബജറ്റ് സെഷനിൽ പ്രതിപക്ഷമായ ബിജെപിയുടെ നിയമസഭാംഗങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ആൾക്കൂട്ട ആക്രമണങ്ങളെ അപലപിച്ചിരുന്നു. പശു സംരക്ഷണത്തിന്റെ പേരിൽ കൊല്ലുന്നവർക്ക് ശിക്ഷ ആവശ്യപ്പെടുന്ന ബിൽ കൊണ്ടുവന്ന കമൽനാഥ സർക്കാർ മറ്റു കാരണങ്ങൾ കൊണ്ട് നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾ കാര്യമായി എടുക്കുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ബിജെപി നിയമസഭാംഗങ്ങളും ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP