Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശ്മീരിലെ പ്രശ്‌നങ്ങൾ ജനാധിപത്യപരമായി പരിഹരിക്കണം; `മറിച്ചുള്ള ശ്രമങ്ങൾ കാര്യങ്ങൾ കൂടുതൽ വഷളാക്കും`; കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ശരിയായില്ലെന്ന് അമർത്യ സെൻ

കശ്മീരിലെ പ്രശ്‌നങ്ങൾ ജനാധിപത്യപരമായി പരിഹരിക്കണം; `മറിച്ചുള്ള ശ്രമങ്ങൾ കാര്യങ്ങൾ കൂടുതൽ വഷളാക്കും`; കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ശരിയായില്ലെന്ന് അമർത്യ സെൻ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശിച്ചും പരിഹസിച്ചും നൊബേൽ ജേതാവ് അമർത്യാസെൻ. ജനാധിപത്യത്തിലൂടെ മാത്രമെ അവിടെ ഉള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുകയുള്ളു എന്നും മറിച്ചുള്ള ശ്രമങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കുക മാത്രമെ ചെയ്യുകയുള്ളൂ എന്നും ദേശീയ മാധ്യമമായ എൻഡിടിവിക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.കശ്മീരിന് പുറത്തുനിന്നുള്ളവർക്ക് കശ്മീരിൽ ഭൂമി വാങ്ങുന്നത് തടഞ്ഞിരുന്ന ആർട്ടിക്കിൾ 35 അ റദ്ദാക്കിയതിനേയും അദ്ദേഹം വിമർശിച്ചു. കശ്മീർ കശ്മിരീകളുടേതാണെന്നിരിക്കെ അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അവരാണെന്ന് അദ്ദേഹത്തിന്റെ അഭിപ്രായം.

ജനാധിപത്യം നടപ്പിലാക്കിയ ആദ്യ പശ്ചാത്യേതര രാജ്യം തുടങ്ങിയ മേന്മകൾ നഷ്ടപ്പെടുന്നതിനാൽ ഒരു ഇന്ത്യക്കാരനെന്ന നിലയിൽ ഞാനിപ്പോൾ അഭിമാനിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.കശ്മീരി നേതാക്കളെ തടവലിലാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കശ്മീരി നേതാക്കൾക്ക് പറയാനുള്ളത് കേൾക്കാതെ നിങ്ങൾക്ക് നീതി നടപ്പാക്കാനാകില്ല. ഈ രാജ്യത്തെ നയിച്ചവരും ഭരണചക്രം തിരിച്ചവരുമായ നേതാക്കളെ ജയിലിലാക്കിയും വീട്ടുതടങ്കലിലാക്കിയും നീതി നടപ്പാക്കാനാകുമെന്ന് ഞാൻ കരുതുന്നില്ല. ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്ന ജനാധിപത്യത്തിന്റെ മാർഗം നിങ്ങൾ ഞെരുക്കുകയാണ്.' -അമർത്യാസെൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP