Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസ് യോഗത്തിൽ നിന്നും വിട്ടുനിന്ന് രാഹുൽ ഗാന്ധി; 12 വർഷത്തിന് ശേഷം രാഹുലിന്റെ സാന്നിധ്യമില്ലാതെ കൂടിയത് മഹാത്മ ഗാന്ധിയുടെ 150ാം ജന്മദിനാഘോഷ പരിപാടികൾ തീരുമാനിക്കാൻ സോണിയ ഗാന്ധി വിളിച്ച യോഗം; സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് ചർച്ച ചെയ്യാൻ പരിപാടിയിൽ പങ്കെടുത്ത് മന്മോഹൻ സിങ്; രാഹുൽ പങ്കെടുക്കാത്തതിൽ അസ്വഭാവികത ഇല്ലെന്ന് കോൺഗ്രസ് നേതാക്കൾ

കോൺഗ്രസ് യോഗത്തിൽ നിന്നും വിട്ടുനിന്ന് രാഹുൽ ഗാന്ധി; 12 വർഷത്തിന് ശേഷം രാഹുലിന്റെ സാന്നിധ്യമില്ലാതെ കൂടിയത് മഹാത്മ ഗാന്ധിയുടെ 150ാം ജന്മദിനാഘോഷ പരിപാടികൾ തീരുമാനിക്കാൻ സോണിയ ഗാന്ധി വിളിച്ച യോഗം; സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് ചർച്ച ചെയ്യാൻ പരിപാടിയിൽ പങ്കെടുത്ത് മന്മോഹൻ സിങ്; രാഹുൽ പങ്കെടുക്കാത്തതിൽ അസ്വഭാവികത ഇല്ലെന്ന് കോൺഗ്രസ് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കേണ്ട പരിപാടി സംബന്ധിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച യോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തില്ല. 12 വർഷത്തിന് ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി പങ്കെടുക്കാതെ കോൺഗ്രസിന്റെ നിർണായക യോഗം നടക്കുന്നത്.പ്രത്യേക സ്ഥാനമില്ലാത്തതിനാലാണ് രാഹുൽ ഗാന്ധി യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നാണ് കോൺഗ്രസ് വിശദീകരണം. പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് ശേഷം രാഹുല് ഗാന്ധിക്ക് വയനാട് എംപി എന്നത് മാത്രമാണ് പദവി. സോണിയാ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും നേതൃത്വത്തിലാണ് യോഗം നടന്നത്.

ദേശീയ ജനറൽ സെക്രട്ടറിമാരുടെയും പിസിസി പ്രസിഡന്റുമാരുടെയും സംസ്ഥാന നിയമസഭാ കക്ഷി നേതാക്കളുടെയും യോഗമാണ് വ്യാഴാഴ്ച സോണിയാ ഗാന്ധി വിളിച്ചുചേർത്തത്. യോഗത്തിൽ മുതിർന്ന നേതാക്കളായ മന്മോഹൻ സിങ്, എ കെ ആന്റണി എന്നിവർ പങ്കെടുത്തു.പ്രത്യേക പദവികൾ ഒന്നും വഹിക്കുന്നില്ലെങ്കിലും സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് മന്മോഹൻ സിംഗിനെ ക്ഷണിച്ചത്.പാർട്ടി പദവിയില്ലെങ്കിലും രാഹുൽ ഗാന്ധിക്ക് യോഗത്തിൽ പങ്കെടുക്കാമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പ്രത്യേക പാർട്ടി പദവികളൊന്നുമില്ലെങ്കിലും എകെ ആന്റണിയും യോഗത്തിൽ പങ്കെടുത്തിരുന്നു. ജമ്മു കശ്മീർ വിഷയം ചർച്ച ചെയ്യാനുള്ള വർക്കിങ് കമ്മിറ്റിയിലാണ് രാഹുൽ ഗാന്ധി അവസാനമായി പങ്കെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP