Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആത്മഹത്യ വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ശ്രദ്ധിക്കണം; കർശന നിയന്ത്രണങ്ങളുമായി പ്രസ്‌കൗൺസിൽ ഓഫ് ഇന്ത്യ; മാനസിക പ്രശ്‌നങ്ങൾ ഉള്ളവരുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കാൻ അനുമതി വേണം; ആറിന നിർദ്ദേശങ്ങൾ ഇങ്ങനെ

ആത്മഹത്യ വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ശ്രദ്ധിക്കണം; കർശന നിയന്ത്രണങ്ങളുമായി പ്രസ്‌കൗൺസിൽ ഓഫ് ഇന്ത്യ; മാനസിക പ്രശ്‌നങ്ങൾ ഉള്ളവരുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കാൻ അനുമതി വേണം; ആറിന നിർദ്ദേശങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യത്ത് ആത്മഹത്യകൾ സംബന്ധിച്ച വാർത്തകൾ നൽകുമ്പോൾ ഇനി മുതൽ കർശന നിയന്ത്രണങ്ങളുമായി പ്രസ്‌കൗൺസിൽ ഓഫ് ഇന്ത്യ. ആറിന തീരുമാനങ്ങളാണ് സർക്കുലറായി ഇറക്കിയിരിക്കുന്നത്.2017 മാനാസികാരോഗ്യ ആക്ട് പ്രകാരം കൃത്യമായി പാലിക്കേണ്ട നിർദേശങ്ങളാണ് ഇവയെന്നാണ് പ്രസ് കൗൺസിൽ സർക്കുലറിൽ പറയുന്നത്. ഇതിന് പുറമെ ഇതിനൊപ്പം തന്നെ മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്ന വ്യക്തിയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കാൻ അയാളുടെ അനുവാദം വേണമെന്നും പ്രസ് കൗൺസിൽ നിർദേശിക്കുന്നു

1. ആത്മഹത്യ വാർത്തകൾക്ക് അമിത പ്രധാന്യമോ, അവ ആവർത്തിച്ച് ഉപയോഗിക്കാനോ പാടില്ല

2. ആത്മഹത്യ എല്ലാ പ്രശ്‌നത്തിന് പരിഹാരമാണെന്നോ, അതിൽ താൽപ്പര്യമുണ്ടാക്കുന്ന രീതിയിലോ വാർത്ത നൽകരുത്. ആത്മഹത്യയെ ലളിതവത്കരിക്കരുത്

3. ആത്മഹത്യ രീതികൾ വിശദമാക്കി വാർത്ത നൽകരുത്

4. ആശ്ചര്യമുണ്ടാക്കുന്ന തലക്കെട്ടുകൾ ആത്മഹത്യ വാർത്തയ്ക്ക് നൽകരുത്

5. ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയ ലിങ്കുകളോ ആത്മഹത്യ വാർത്തകളിൽ ഉപയോഗിക്കരുത്.

6. മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്ന വ്യക്തിയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കാൻ അയാളുടെ അനുവാദം വേണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP