Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊഴിൽ മേഖലയിൽ ഒരു പ്രതിസന്ധിയും രാജ്യത്ത് നിലവിലില്ല; തൊഴിൽ അവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നതിന് കാരണം വടക്കേ ഇന്ത്യക്കാർക്ക് ഗുണമേന്മ ഇല്ലാത്തത്; കുറഞ്ഞ യോഗ്യതയുള്ള ഉത്തരേന്ത്യക്കാർ ഉയർന്ന ജോലി ആവശ്യപ്പെടുന്നുവെന്ന് കേന്ദ്ര മന്ത്രി സന്തോഷ് കെ ഗംഗ്‌വാർ

തൊഴിൽ മേഖലയിൽ ഒരു പ്രതിസന്ധിയും രാജ്യത്ത് നിലവിലില്ല; തൊഴിൽ അവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നതിന് കാരണം വടക്കേ ഇന്ത്യക്കാർക്ക് ഗുണമേന്മ ഇല്ലാത്തത്; കുറഞ്ഞ യോഗ്യതയുള്ള ഉത്തരേന്ത്യക്കാർ ഉയർന്ന ജോലി ആവശ്യപ്പെടുന്നുവെന്ന് കേന്ദ്ര മന്ത്രി സന്തോഷ് കെ ഗംഗ്‌വാർ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യത്ത് തൊഴിൽ നഷ്ടം പെരുകുന്നതിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്നത് തെറ്റായ പ്രചരണമാണ് എന്ന് കേന്ദ്രമന്ത്രി. വടക്കേ ഇന്ത്യക്കാർക്ക് വേണ്ട നിലവാരമില്ലാത്തതിനാലാണ് തൊഴിൽ എണ്ണം കുറയുന്നത് എന്ന് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കെ ഗംഗ്‌വാർ പറഞ്ഞു.രാജ്യത്ത് ഒരു മേഖലയിലും തൊഴിൽ നഷ്ടമില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴിൽ വെട്ടിക്കുറക്കുന്നത് വടക്കേയിന്ത്യയിൽ നിന്ന് വരുന്നവർക്ക് ഗുണമേന്മ ഇല്ലാത്തതിനാലെന്നും അദ്ദേഹം പറഞ്ഞു. ബറേലിയൻ നടന്ന ഒരു ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ത്യയിൽ തൊഴിൽ അവസരങ്ങളുടെ കുറവില്ല. റിക്രൂട്ട്മെന്റിന് വരുന്ന വടക്കേയിന്ത്യക്കാർ കുറഞ്ഞ ഗുണമേന്മയുമായി ഉയർന്ന ജോലികൾ ചോദിക്കുകയാണെന്നാണ് മന്ത്രിയുടെ പ്രതികരണം.

നേരത്തെ ധനമന്ത്രി നിർമ്മല സീതാരാമൻ ഓട്ടോമൊബൈൽ മേഖലയിലെ പ്രതിസന്ധിക്ക് കാരണം ചെറുപ്പക്കാരാണെന്ന് പറഞ്ഞിരുന്നു. ഇവർ ഓലയും യൂബറും അടക്കമുള്ള സർവ്വീസുകൾ ഉപയോഗിക്കുന്നതാണ് ഓട്ടോമൊബൈൽ വ്യവസായം തകരാൻ കാരണമായത് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിൽ ഓട്ടോമൊബൈൽ വ്യവസായ മേഖലയിൽ 3.5 ലക്ഷം പേരുടെ തൊഴിലാണ് നഷ്ടപ്പെട്ടത്. ധനമന്ത്രി ആശ്വാസ നടപടികൾ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും മേഖല പ്രതിസന്ധിയിൽ നിന്ന് കരകയറിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP