Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശ്മീരിൽ രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കാനുള്ള സാഹചര്യം എന്താണ് എന്ന് മനസ്സിലാകുന്നില്ല; കേന്ദ്ര നയം സഹായകമാകുന്നത് തീവ്രവാദികൾക്ക് വർഗ്ഗീയത ആളിക്കത്തിക്കാൻ മാത്രം; ഫാറൂഖ് അബ്ദുള്ളയെ ഉടൻ മോചിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി

കശ്മീരിൽ രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കാനുള്ള സാഹചര്യം എന്താണ് എന്ന് മനസ്സിലാകുന്നില്ല; കേന്ദ്ര നയം സഹായകമാകുന്നത് തീവ്രവാദികൾക്ക് വർഗ്ഗീയത ആളിക്കത്തിക്കാൻ മാത്രം; ഫാറൂഖ് അബ്ദുള്ളയെ ഉടൻ മോചിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: തടവിലാക്കപ്പെട്ട ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ ഉടൻ മോചിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി. നേതാക്കളെ താഴ്‌വരയിൽനിന്ന് മാറ്റിനിർത്തി രാഷ്ട്രീയ ശൂന്യത സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി. കശ്മീരിൽ ഇത്തരത്തിൽ രാഷ്ട്രീയ നേതാക്കളെ തടവിലാക്കാൻ മാത്രം എന്ത് സ്ഥിതി വിശേഷമാണ് ഉള്ളത് എന്ന് അദ്ദേഹം ചോദിക്കുന്നു.നേതാക്കളുടെ അഭാവത്തിൽ ഭീകരവാദികൾ പിടിമുറുക്കുവാനാണ് സാധ്യത കൂടുതലുള്ളത്. അതോടെ രാജ്യത്തെ മുഴുവനും വർഗീയമായി ധ്രുവീകരിക്കാനുള്ള ആയുധമായി കശ്മീരിനെ ഉപയോഗിക്കാൻ സാധിക്കുമെന്നും രാഹുൽ ആരോപിച്ചു.

കശ്മീരിൽ ഭീകരവാദികൾക്ക് ഇടം നൽകുന്ന തരത്തിലുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്നും തടവിലാക്കിയ മുഴുവൻ മുഖ്യധാരാ നേതാക്കളെയും മോചിപ്പിക്കണമെന്നും അദ്ദേഹം തന്റെ ട്വിറ്റർ ഹാൻഡിലിൽ ആവശ്യപ്പെട്ടു.ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ റദ്ദാക്കിയതിന് പിന്നാലെ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവർ അടക്കമുള്ള നേതാക്കളെ നേരത്തെ വീട്ടുതടങ്കലിലാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP