Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202410Wednesday

ഒരു തവണ കൂടി ആക്രമിച്ചിരുന്നെങ്കിൽ ഇന്ത്യ തിരിച്ചടിക്കുമായിരുന്നു; പാക്കിസ്ഥാനെ ആക്രമിക്കാൻ മന്മോഹൻ സിങ് പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തൽ നടത്തിയത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറോൺ; മുൻ ഇന്ത്യൻ പ്രധാനമന്ത്രി വിശുദ്ധനായ മനുഷ്യനെന്നും കാമറോൺ; ഓർമ്മക്കുറിപ്പുകളുടെ പുസ്തകത്തിൽ ഇന്ത്യയെക്കുറിച്ച് നിരവധി പരാമർശങ്ങൾ

ഒരു തവണ കൂടി ആക്രമിച്ചിരുന്നെങ്കിൽ ഇന്ത്യ തിരിച്ചടിക്കുമായിരുന്നു; പാക്കിസ്ഥാനെ ആക്രമിക്കാൻ മന്മോഹൻ സിങ് പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തൽ നടത്തിയത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറോൺ; മുൻ ഇന്ത്യൻ പ്രധാനമന്ത്രി വിശുദ്ധനായ മനുഷ്യനെന്നും കാമറോൺ; ഓർമ്മക്കുറിപ്പുകളുടെ പുസ്തകത്തിൽ ഇന്ത്യയെക്കുറിച്ച് നിരവധി പരാമർശങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: മന്മോഹൻ സിങ് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് പാക്കിസ്ഥാനെ അക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തൽ. ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. ഡേവിഡ് കാണറൂണുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് മന്മോഹൻ സിങ്. കാമറൂണിന്റെ ഓർമക്കുറിപ്പുകളുടെ പുസ്തകമായ 'ഫോർ ദ റിക്കോർഡി'ൽ ആണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.അദ്ദേഹം ഒരു വിശുദ്ധനായ മനുഷ്യനായിരുന്നു. മുംബൈയിൽ 2011 ലുണ്ടായ ഭീകരാക്രമണത്തിന്റെ സാഹചര്യത്തിൽ അദ്ദേഹം ശക്തമായ നിലപാടെടുത്തു. ഇത്തരത്തിലുള്ള മറ്റൊരു ആക്രമണം കൂടി ഉണ്ടായാൽ പാക്കിസ്ഥാനെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് മന്മോഹൻ സിങ് തന്നോട് പറഞ്ഞിരുന്നതായും കാമറൂൺ തന്റെ പുസ്തകത്തിൽ പറയുന്നു

ഇന്ത്യയുമായി പുതിയ പങ്കാളിത്തം ആവശ്യമാണെന്ന നിലപാടാണ് താൻ സ്വീകരിച്ചിരുന്നതെന്ന് കാമറൂൺ പറയുന്നു. ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ രാജ്യവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും തമ്മിലുള്ള ബന്ധത്തിന്റെ സാധ്യതകളാണ് പ്രധാനമന്ത്രിയായിരുന്ന സയത്ത് താ്ൻ തേടിയിരുന്നത് എന്നും കാമറൂൺ തന്റെ പുസ്തകത്തിൽ പറയുന്നു. അമേരിക്കയുമായുണ്ടായിരുന്ന തരത്തിലുള്ള പ്രത്യേക ബന്ധത്തിനു പകരം ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള സവിശേഷ ബന്ധമായിരുന്നു താൻ ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടണിൽ നടത്തിയ സന്ദർശനത്തെക്കുറിച്ചും കാമറോൺ പറയുന്നുണ്ട്. മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ബ്രിട്ടണിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യക്കാരുടെ സമ്മേളനത്തിൽ താൻ പങ്കെടുത്ത് സംസാരിച്ചതിനെക്കുറിച്ചും പുസ്തകത്തിൽ പറയുന്നുണ്ട്. വേദിയിൽ ഇന്ത്യക്കാർ മുഴക്കിയ ഹർഷാരവത്തെ കുറിച്ചും കാമറോൺ ആവേശത്തോട പറയുന്നു. അമൃത്സറിലെ ജാലിയൻ വാലാബാഗിൽ നടത്തിയ സന്ദർശനത്തെക്കുറിച്ചും കാമറോൺ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP