Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീ ശക്തി വിളിച്ചോതാൻ 'ഭാരത് കി ലക്ഷ്മി' പദ്ധതി; 90ാം പിറന്നാൾ ആഘോഷിക്കുന്ന ലതാ മങ്കേഷ്‌കറെ നേരിൽ വിളിച്ച് ആശംസകൾ; പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ജനമുന്നേറ്റം ആഹ്വാനം ചെയ്തും മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

സ്ത്രീ ശക്തി വിളിച്ചോതാൻ 'ഭാരത് കി ലക്ഷ്മി' പദ്ധതി; 90ാം പിറന്നാൾ ആഘോഷിക്കുന്ന ലതാ മങ്കേഷ്‌കറെ നേരിൽ വിളിച്ച് ആശംസകൾ; പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ജനമുന്നേറ്റം ആഹ്വാനം ചെയ്തും മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യത്തെ സ്ത്രീശക്തി വിളിച്ചോതാൻ 'ഭാരത് കി ലക്ഷ്മി' ക്യാംപയിൻ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി.നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു തൊണ്ണൂറാം പിറന്നാൾ ആഘോഷിക്കുന്ന ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറെ ഫോണിൽ വിളിച്ചു പ്രധാനമന്ത്രി ആശംസ അറിയിച്ചു.പ്ലാസ്റ്റിക്കിനെതിരെ സന്ധിയില്ലാ സമരത്തിനാണ് കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നത്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന കർമപദ്ധതിക്ക് തുടക്കമിടും. ജനങ്ങൾ ക്യാംപയിനിൽ അണിചേരണമെന്നും പ്രധാനമന്ത്രി നരേന്ദ്രമാദി അഭ്യർത്ഥിച്ചു.

സ്ത്രീ ശാക്തീകരണം കുടുംബങ്ങളിൽ നിന്ന് തുടങ്ങണം. ദീപാവലി 'ഭാരത് കി ലക്ഷ്മി' ദിനമായി കൊണ്ടാടണം. അന്ന് പെൺമക്കളുടെ നേട്ടങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കണമെന്നും മോദി ആഹ്വാനം ചെയ്തു. തൊണ്ണൂറാം പിറന്നാൾ ആഘോഷിക്കുന്ന രാജ്യത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌കർക്ക് ആശംസകൾ നേർന്ന നരേന്ദ്ര മോദി, ചലച്ചിത്ര മേഖലക്ക് അവർ നൽകിയ സംഭാവനകൾ എടുത്ത് പറഞ്ഞു.വിനോദ് സഞ്ചാര മേഖല വളരേണ്ടതിന്റെ ആവശ്യകതയും മോദി ഊന്നി പറഞ്ഞു. ജനങ്ങൾ കുറഞ്ഞപക്ഷം പതിനഞ്ച് വിനോദ സഞ്ചാര മേഖലകളെങ്കിലും സന്ദർശിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP