Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സഞ്ജീവ് ഭട്ടിന് കോടതികളോട് ബഹുമാനക്കുറവ്; നിയമം ദുരുപയോഗം ചെയ്യലും കോടതികളെ അപകീർത്തിപ്പെടുത്തലും സ്ഥിരമാകുന്നു; ഭട്ടിനെതിരെ രൂക്ഷ വിമർശനവുമായി ഗുജറാത്ത് ഹൈക്കോടതി

സഞ്ജീവ് ഭട്ടിന് കോടതികളോട് ബഹുമാനക്കുറവ്; നിയമം ദുരുപയോഗം ചെയ്യലും കോടതികളെ അപകീർത്തിപ്പെടുത്തലും സ്ഥിരമാകുന്നു; ഭട്ടിനെതിരെ രൂക്ഷ വിമർശനവുമായി ഗുജറാത്ത് ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: കസ്റ്റഡി മരണക്കേസിൽ ജയിലിൽ കഴിയുന്ന ഗുജറാത്ത് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന് എതിരെ ഗുജറാത്ത് ഹൈക്കോടതി. സഞ്ജീവ് ഭട്ടിന് കോടതികളോട് ബഹുമാനക്കുറവ് ഉണ്ടെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടു.നിയമത്തെ ദുരുപയോഗം ചെയ്യലും കോടതികളെ അപകീർത്തിപ്പെടുത്തുന്നതും സഞ്ജീവ് ഭട്ടിന്റെ സ്ഥിരം സ്വഭാവമാണെന്നും ഗുജറാത്ത് ഹൈക്കോടതി നിരീക്ഷിച്ചു. കസ്റ്റഡി മരണക്കേസിലെ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് നൽകിയ ഹർജി ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ ബേല എം ത്രിവേദി, എ സി റാവു എന്നിവർ അടങ്ങിയ ബെഞ്ച് തള്ളുകയും ചെയ്തു.

വിചാരണ കോടതി നടത്തിയ വിചാരണ ചട്ടങ്ങൾ പാലിക്കാതെ ആയിരുന്നുവെന്ന് സഞ്ജീവ് ഭട്ടിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. സർക്കാരിന്റെ പ്രോസിക്യുഷൻ അനുമതി ഇല്ലാതെ ആയിരുന്നു വിചാരണ നടത്തിയത്. നിഷ്പക്ഷരായ സാക്ഷികളെ പ്രോസിക്യുഷൻ കോടതിയിൽ ഹാജരാക്കിയില്ല എന്നും ഭട്ടിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൂടുതൽ സാക്ഷികളെ കേസിൽ വിസ്തരിക്കാൻ അനുവദിക്കണം എന്ന സഞ്ജീവ് ഭട്ടിന്റെ ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP