Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

`രാജ്യത്ത് ഒരു സാമ്പത്തിക പ്രതിസന്ധിയുമില്ല`; ഒക്ടോബർ 2ന് ഇറങ്ങിയ ചിത്രങ്ങൾ ഇതിന് തെളിവെന്ന് കേന്ദ്ര മന്ത്രി; വിചിത്ര വാദവുമായി രംഗത്ത് വന്നത് രവിശങ്കർ പ്രസാദ്; എല്ലാവർക്കും ജോലി നൽകാം എന്ന് പറഞ്ഞിട്ടില്ലെന്നും കേന്ദ്ര മന്ത്രി

`രാജ്യത്ത് ഒരു സാമ്പത്തിക പ്രതിസന്ധിയുമില്ല`; ഒക്ടോബർ 2ന് ഇറങ്ങിയ ചിത്രങ്ങൾ ഇതിന് തെളിവെന്ന് കേന്ദ്ര മന്ത്രി; വിചിത്ര വാദവുമായി രംഗത്ത് വന്നത് രവിശങ്കർ പ്രസാദ്; എല്ലാവർക്കും ജോലി നൽകാം എന്ന് പറഞ്ഞിട്ടില്ലെന്നും കേന്ദ്ര മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത് എന്ന വാദം തള്ളി കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്. ഒക്ടോബർ 2ന് രാജ്യത്ത് റിലീസായ മൂന്ന് സിനിമകളുടെ സാമ്പത്തിക വിജയം ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. സിനിമ മേഖലയിലെ മുന്നേറ്റം രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി എന്ന ഒന്ന് ഇല്ല എന്നതിന്റെ തെളിവാണ് എന്നാണ് അദ്ദേഹം പറയുന്നത്. മുംബൈയിൽ വാർ്തതാ സമ്മേളന്തതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന

സിനിമ വലിയൊരു വ്യവസായമാണ്. ദേശീയ അവധി ദിനമായ ഒക്ടോബർ രണ്ടിന് മൂന്ന് സിനിമകൾ 120 കോടി രൂപ കളക്റ്റ് ചെയ്തെന്ന് സിനിമ നിരൂപകനായ കോമൾ നെഹ്ത തന്നോട് പറഞ്ഞെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.'തൊഴിലില്ലായ്മയെക്കുറിച്ചുള്ള എൻഎസ്എസ്ഒ റിപ്പോർട്ട് തെറ്റാണ്. ഞാൻ നിങ്ങൾക്ക് നൽകിയ 10 പ്രസക്തമായ വിവരങ്ങൾ ആ റിപ്പോർട്ടിലില്ല. എല്ലാവർക്കും സർക്കാർ ജോലികൾ നൽകുമെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP