Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗ്രാമത്തിലെ വികസന പ്രവർത്തനങ്ങൾക്ക് എന്ന വ്യാജേന തട്ടിയെടുത്തത് 22 ലക്ഷം; ഒഡീഷയിലെ ഗ്രാമമുഖ്യനെ കുടുക്കി ബ്ലോക്ക് പഞ്ചായത്ത് അധികൃതർ; മുൻ എക്‌സിക്യൂട്ടീവ് ഓഫീസറും ഗ്രാമമുഖ്യനും അറസ്റ്റിൽ

ഗ്രാമത്തിലെ വികസന പ്രവർത്തനങ്ങൾക്ക് എന്ന വ്യാജേന തട്ടിയെടുത്തത് 22 ലക്ഷം; ഒഡീഷയിലെ ഗ്രാമമുഖ്യനെ കുടുക്കി ബ്ലോക്ക് പഞ്ചായത്ത് അധികൃതർ; മുൻ എക്‌സിക്യൂട്ടീവ് ഓഫീസറും ഗ്രാമമുഖ്യനും അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കിയോഞ്ജർ: സർക്കാർ ഫണ്ടിൽ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്ത ഗ്രാമത്തലവൻ പിടിയിൽ. ഒഡീഷയിലെ കിയോഞ്ജറിലാണ് സംഭവം. കിയോഞ്ജറിലെ പിപിലി ഗ്രാമത്തലവനായ ഉപേന്ദ്ര നായ്കിനെയാണ് അറസ്റ്റ് ചെയ്തത്. ഗ്രാമത്തിലെ വികസനപ്രവർത്തനങ്ങൾക്ക് എന്ന വ്യാജേനയാണ് ഉപേന്ദ്ര സർക്കാർ ഫണ്ടിൽ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്തത്. വികസന പ്രവർത്തനങ്ങൾക്കായള്ള ഫണ്ട് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന സംശയത്തിൽ ജില്ലാ ഗ്രാമവികസന ഏജൻസി ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

വികസന പ്രവർത്തനങ്ങൾ നടത്താതെ ഉപേന്ദ്രയും പഞ്ചായത്തിലെ മുൻ എക്സിക്യൂട്ടീവ് ഓഫീസറും ചേർന്ന് ഫണ്ടിൽ നിന്നുള്ള പണം സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു. ഇത് കണ്ടെത്തിയതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു.സംഭവത്തിൽ കൂട്ടുപ്രതിയായ മുൻ പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP