Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുറി ബുക്ക് ചെയ്തതനുസരിച്ച് ഹോട്ടലിന് മുന്നിലെത്തിയപ്പോൾ ബൈക്കിൽ രണ്ട് പേർ അടുത്തെത്തി; കൈയിലിരുന്ന ബാഗ് തട്ടിപ്പറിച്ച് മുങ്ങി; പണവും മൊബൈലും രേഖകളും നഷ്ടമായത് പ്രധാനമന്ത്രിയുടെ അനന്തിരവൾക്ക്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

മുറി ബുക്ക് ചെയ്തതനുസരിച്ച് ഹോട്ടലിന് മുന്നിലെത്തിയപ്പോൾ ബൈക്കിൽ രണ്ട് പേർ അടുത്തെത്തി; കൈയിലിരുന്ന ബാഗ് തട്ടിപ്പറിച്ച് മുങ്ങി; പണവും മൊബൈലും രേഖകളും നഷ്ടമായത് പ്രധാനമന്ത്രിയുടെ അനന്തിരവൾക്ക്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: മോഷണം ഒക്കെ എല്ലായിടത്തും സാധാരണയാണ്. പക്ഷേ ഒരു മയത്തിലൊക്കെ വേണ്ടേ എന്നും ചോദിക്കുന്നില്ല. കുറഞ്ഞപക്ഷം ആളെ എങ്കിലും നോക്കിയിട്ട് വേണ്ടേ മോഷ്ടിക്കാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദര പുത്രിയാണ് ഇപ്പോൾ മോഷണത്തിന് ഇരയായിരിക്കുന്നത്. ഇവരുടെ പണവും മൊബൈലും അടങ്ങിയ ബാഗ് മോഷ്ടിച്ച് കടന്നത് രണ്ടംഗ സംഘമാണ്.ഡൽഹിയിലെ സിവിൽ ലൈൻസിലാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരപുത്രി ദമയന്തി ബെൻ മോദിയുടെ സാധനങ്ങളാണ് മോഷണം പോയിരിക്കുന്നത്.

ഇന്ന് രാവിലെയാണ് ദമയന്തി അമൃത്സറിൽ നിന്ന് ന്യൂഡൽഹിയിലേക്ക് തിരിച്ചത്. തുടർന്ന് സിവിൽ ലൈനിലെ ഗുജറാത്തി സമാജ് ഭവനിൽ മുറി ബുക്ക് ചെയ്തതനുസരിച്ച് ഹോട്ടലിനു മുമ്പിലെത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ടംഗ സംഘം ദമയന്തിയുടെ ബാഗും മൊബൈൽ ഫോണുകളും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. പഴ്സിൽ പ്രധാനപ്പെട്ട ചില രേഖകളും 56,000ഓളം രൂപയും ഉണ്ടായിരുന്നതായി ദമയന്തി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ശനിയാഴ്ച വൈകീട്ട് അഹമ്മദാബാദിലേക്ക് പോകേണ്ടതുണ്ടായിരുന്നു. എന്നാൽ യാത്രക്കാവശ്യമായ രേഖകൾ നഷ്ടപ്പെട്ട ബാഗിലാണെന്നും അവർ പൊലീസിനോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP