Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കശ്മീരിൽ വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ; കുപ്‌വാരയിൽ രണ്ട് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; പാക്ക് ആക്രമണത്തിൽ ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു; ശക്തമായ തിരിച്ചടി നൽകി ഇന്ത്യയും

കശ്മീരിൽ വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ; കുപ്‌വാരയിൽ രണ്ട് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; പാക്ക് ആക്രമണത്തിൽ ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു; ശക്തമായ തിരിച്ചടി നൽകി ഇന്ത്യയും

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: അതിർത്തിയിൽ വെടി നിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ. സംഭവത്തിൽ രണ്ട് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. പാക്ക് വെടിവെപ്പിൽ ഒരു നാട്ടുകാരൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുപ്‌വാര ജില്ലയിലെ താങ്ധരറിലാണ് സംഭവം. പാക്കിസ്ഥാൻ നടത്തിയ വെടി നിർത്തൽ കരാറിൽ നിരവധി വീടുകൾക്ക് ടേുപാട് സംഭവിച്ചിട്ടുണ്ട്. മേഖലയിൽ അതിർത്തിക്കിപ്പുറത്തേക്കുള്ള നുഴഞ്ഞ്കയറ്റം ലക്ഷ്യം വച്ചാണ് സൈന്യം വെടി നിർത്തൽ കരാർ ലംഘിക്കുന്നത്. കഴിഞ്ഞ ആഴ്ച നിയന്ത്രണ രേഖയിൽ ബരാമുള്ളയിലും രജൗറിയിലുമായി പാക് വെടിവെപ്പിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇപ്പോൾ നടന്ന ആക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടി നൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP