Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അധികാരത്തിലെത്തിയപ്പോൾ തൊഴിലില്ലായ്മ രൂക്ഷം; ആദ്യ പരിഗണന നൽകിയത് വിഷയം എങ്ങനേയും പരിഹരിക്കാൻ; അധികാരത്തിലേറി ഒരു വർഷം തികയുമ്പോൾ തൊഴിലില്ലായ്മ നിരക്കിൽ വന്നത് 40 ശതമാനത്തിന്റെ കുറവ്; `കേന്ദ്രത്തിനും മാതൃകയാക്കാം ഈ മോഡൽ`; ഒരു വർഷം തികയും മുൻപ് പരിഹാരം കണ്ട് മധ്യപ്രദേശിലെ കമൽനാഥ് സർക്കാർ

അധികാരത്തിലെത്തിയപ്പോൾ തൊഴിലില്ലായ്മ രൂക്ഷം; ആദ്യ പരിഗണന നൽകിയത് വിഷയം എങ്ങനേയും പരിഹരിക്കാൻ; അധികാരത്തിലേറി ഒരു വർഷം തികയുമ്പോൾ തൊഴിലില്ലായ്മ നിരക്കിൽ വന്നത് 40 ശതമാനത്തിന്റെ കുറവ്; `കേന്ദ്രത്തിനും മാതൃകയാക്കാം ഈ മോഡൽ`; ഒരു വർഷം തികയും മുൻപ് പരിഹാരം കണ്ട് മധ്യപ്രദേശിലെ കമൽനാഥ് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും മോശം അവസ്ഥയിലാണ് എന്നാണ് വിവിധ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വ്യാപകമായി തന്നെ തൊഴിൽ പ്രതിസന്ധിയുണ്ടായിരുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ഇപ്പോൾ കോൺഗ്രസ് സർക്കാർ അധികാരത്തിലേറി ഒരു വർഷം തികയാനൊരുങ്ങുമ്പോൾ സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് 40 ശതമാനം കുറഞ്ഞിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഭരണത്തിൽ എത്തി ഒരു വർഷം തികയുന്നതിന് മുമ്പാണ് കോൺഗ്രസ് സർക്കാർ അഭിമാന നേട്ടം കൈവരിക്കുന്നത്.

2018 ഡിസംബറിൽ മധ്യപ്രദേശിലെ തൊഴിലില്ലായ്മാ നിരക്ക് 7 ശതമാനമായിരുന്നു. 2019 സെപ്റ്റംബർ അവസാനമായയപ്പോഴേക്കും ഇത് 4.2 ശതമാനമായി കുറഞ്ഞു. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്.
സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തിയ വിഷയങ്ങളിൽ ഒന്ന് തൊഴിലില്ലായ്മയായിരുന്നുവെന്നും മുഖ്യമന്ത്രി കമൽനാഥിന്റെ നേതൃത്വം ഈ അഭിമാന നേട്ടം കൈവരിക്കാൻ സഹായകമായെന്നും കോൺഗ്രസ് നേതൃത്വം പറയുന്നു. മധ്യപ്രദേശ് സർക്കാരിന്റെ നേട്ടം കണ്ടുവേണം കേന്ദ്രസർക്കാർ പഠിക്കാനെന്ന് തൊഴിൽ മന്ത്രി മഹേന്ദ്രസിങ് സിസോദിയ പ്രതികരിച്ചു.

സ്വയം തൊഴിലിലൂടെ ആളുകൾക്ക് അവസരം ഒരുക്കാനാണ് കമൽനാഥ് സർക്കാർ ശ്രമിച്ചത്. മഗ്‌നിഫിസന്റ് മധ്യപ്രദേശ് ഇൻവെസ്റ്റേഴ്‌സ് ഉച്ചകോടിയും കൂടുതൽ തൊഴിൽ സൃഷ്ടിക്കാൻ സഹായകമായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഗ്രാമീണ, നഗര മേഖലകളിൽ ഒരുപോലെ തൊഴിലവസരം സൃഷ്ടിക്കാൻ സർക്കാരിന് കഴിഞ്ഞെന്ന് സി.എം.ഐ.ഇ റിപ്പോർട്ട് പറയുന്നു. കോൺഗ്രസ് സർക്കാർ ഭരണത്തിലുള്ള മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ എല്ലാ മേഖലകളിലും മികച്ച പ്രകടനമാണ് സർക്കാർ കാഴ്ച വെക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP