Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞങ്ങളുടെ സുഹൃത്തുക്കളെ സഹായിക്കാൻ കഴിയുന്നതെല്ലാം ചെയ്യാൻ ഇന്ത്യ തയ്യാറാണ്; ഇസ്രയേൽ ജനതയുടെ ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി; വെല്ലുവിളി നിറഞ്ഞ ഈ സന്ദർഭത്തിൽ ഇന്ത്യ-ബ്രസീൽ പങ്കാളിത്തം മുമ്പത്തേക്കാൾ ശക്തമാണെന്നും ട്വീറ്റ്; ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്നിന്റെ കയറ്റുമതിക്ക് പിന്നാലെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു ഇന്ത്യ

ഞങ്ങളുടെ സുഹൃത്തുക്കളെ സഹായിക്കാൻ കഴിയുന്നതെല്ലാം ചെയ്യാൻ ഇന്ത്യ തയ്യാറാണ്; ഇസ്രയേൽ ജനതയുടെ ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി; വെല്ലുവിളി നിറഞ്ഞ ഈ സന്ദർഭത്തിൽ ഇന്ത്യ-ബ്രസീൽ പങ്കാളിത്തം മുമ്പത്തേക്കാൾ ശക്തമാണെന്നും ട്വീറ്റ്; ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്നിന്റെ കയറ്റുമതിക്ക് പിന്നാലെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു ഇന്ത്യ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സുഹൃത്തുക്കളെ സഹായിക്കാൻ ഇന്ത്യ തയ്യാറാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനേയും ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസൊനാരോയേയും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

കൊറോണ വൈറസ് ചികിത്സക്ക് വ്യാപകമായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്നിന്റെ കയറ്റുമതിക്കു സമ്മതിച്ചതിന് ഇസ്രയേൽ, ബ്രസീൽ രാഷ്ട്രതലവന്മാർ മോദിക്ക് നന്ദി അറിയിച്ചിരുന്നു. ഇതിന് മറുപടി ആയിട്ടാണ് ഇന്ത്യ എല്ലായ്‌പ്പോഴും സഹായിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞത്.

'ഇസ്രയേലിലേക്ക് ക്ലോറോക്വിൻ അയച്ചതിന് എന്റെ സുഹൃത്ത് നരേന്ദ്ര മോദിക്ക് നന്ദി അറിയിക്കുന്നു. ഇസ്രയേൽ ജനതയും നന്ദി അറിയിക്കുന്നു.' നെതന്യാഹു ട്വീറ്റ് ചെയ്തിരുന്നു. 'ഈ മഹാമാരിയെ നമ്മൾ സംയുക്തമായി നേരിടണം. ഞങ്ങളുടെ സുഹൃത്തുക്കളെ സഹായിക്കാൻ കഴിയുന്നതെല്ലാം ചെയ്യാൻ ഇന്ത്യ തയ്യാറാണ്. ഇസ്രയേൽ ജനതയുടെ ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.' പ്രധാനമന്ത്രി മറുപടി നൽകി.

'ടെലിഫോൺ സംഭാഷണത്തിനുശേഷം, ഹൈഡ്രോക്സിക്ലോറോക്വിൻ ബ്രസീലിലേക്ക് കയറ്റി അയയ്ക്കാൻ അനുമതി നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞങ്ങളുടെ നന്ദി.' ബോൾസൊനാരോ ട്വിറ്ററിൽ കുറിച്ചു. 'വെല്ലുവിളി നിറഞ്ഞ ഈ സന്ദർഭത്തിൽ ഇന്ത്യ-ബ്രസീൽ പങ്കാളിത്തം മുമ്പത്തേക്കാൾ ശക്തമാണ്. ഈ പകർച്ചവ്യാധിക്കെതിരായ മനുഷ്യരാശിയുടെ പോരാട്ടത്തിൽ സംഭാവന നൽകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.' മോദി ഇതിനോട് പ്രതികരിച്ചു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കഴിഞ്ഞ ദിവസം നന്ദി അറിയിച്ചിരുന്നു. മരുന്ന് കയറ്റുമതി നിർത്തിവെച്ച ഇന്ത്യ നടപടി പുനഃപരിശോധിച്ചില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകമെന്ന് ട്രംപ് പറഞ്ഞത് വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP