Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അഞ്ചുവയസ്സുകാരൻ പിടിച്ചുകയറിയത് 25 അടി ഉയരമുള്ള ഇലക്ട്രിക് പോസ്റ്റിൽ; ഏറ്റവും മുകളിലെത്തിയ ബാലൻ പിന്നീട് തൂങ്ങിക്കിടന്ന വയറുകളിൽ പിടിച്ച് താഴേക്കിറങ്ങി; ജയ്‌പ്പൂരിൽ നിന്നും ഞെട്ടിക്കുന്ന ഒരു സംഭവം

അഞ്ചുവയസ്സുകാരൻ പിടിച്ചുകയറിയത് 25 അടി ഉയരമുള്ള ഇലക്ട്രിക് പോസ്റ്റിൽ; ഏറ്റവും മുകളിലെത്തിയ ബാലൻ പിന്നീട് തൂങ്ങിക്കിടന്ന വയറുകളിൽ പിടിച്ച് താഴേക്കിറങ്ങി; ജയ്‌പ്പൂരിൽ നിന്നും ഞെട്ടിക്കുന്ന ഒരു സംഭവം

സ്വന്തം ലേഖകൻ

സ്ഥലവാസികളെ ഞെട്ടിക്കുന്ന സംഭവം ജയപ്പൂരിൽ അരങ്ങേറിയത് ഇന്നലെയായിരുന്നു. 25 അടി ഉയരമുള്ള ഒരു ഇലക്ട്രിക് പോസ്റ്റിലേക്കാണ് ഒരു അഞ്ചുവയസ്സുകാരൻ പിടിച്ചു കയറിയത്.

പോസ്റ്റിന്റെ ഏറ്റവും മുകളിലെത്തിയ ബാലൻ പിന്നീട് തൂങ്ങിക്കിടന്ന വയറുകളിൽ പിടിച്ച് താഴേക്കിറങ്ങി. ജയ്‌പ്പൂരിലെ കൊറീയിലാണ് സംഭവം നടന്നത്. ഈ വീഡിയോ എടുത്തയാൾ എന്ന് സംശയിക്കുന്ന വ്യക്തി കുട്ടിയോട് മുകളിൽ എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുന്നതും താഴേക്ക് ഇറങ്ങാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്.

അതുകേട്ട ഉടനെ കുട്ടി സാവധാനം താഴേക്കിറങ്ങാൻ തുടങ്ങി. ആ പോസ്റ്റിൽ ബന്ധിപ്പിച്ചിട്ടുള്ള ഇലക്ട്രിക് കമ്പികളിൽ പിടിച്ചാണ് ആ ബാലൻ പടിപടിയായി ഇറങ്ങുന്നത്. ഭാഗ്യവശാൽ അപ്പോൾ ആ കമ്പികളിൽ കൂടി വൈദ്യൂത പ്രവാഹം ഉണ്ടായിരുന്നില്ല.

പോസ്റ്റിന്റെ മദ്ധ്യത്തിൽ എത്തിയതിനു ശേഷം കാലും കൈയും പോസ്റ്റിൽ ചുറ്റിപ്പിറ്റിച്ച് താഴേക്ക് ഊർന്നിറങ്ങുകയായിരുന്നു. താഴെക്കിറങ്ങിയ ഉടനെ ആ ബാലൻ ഒരു മതിലിനപ്പുറത്തേക്ക് ഓടിമറയുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP