Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ലോകം മുഴുവൻ കൊറോണയെ തുരത്താൻ ശ്രമിക്കുമ്പോൾ ഇന്ത്യയിൽ നിന്നും അതിനായി ഒരു വ്യത്യസ്ത മാർഗ്ഗം; എട്ട് മണിക്കൂർ കഴുത്തറ്റം മണ്ണിനടിയിൽ നിന്ന് കൊറോണയെ തുരത്താൻ സിദ്ധർ

ലോകം മുഴുവൻ കൊറോണയെ തുരത്താൻ ശ്രമിക്കുമ്പോൾ ഇന്ത്യയിൽ നിന്നും അതിനായി ഒരു വ്യത്യസ്ത മാർഗ്ഗം; എട്ട് മണിക്കൂർ കഴുത്തറ്റം മണ്ണിനടിയിൽ നിന്ന് കൊറോണയെ തുരത്താൻ സിദ്ധർ

സ്വന്തം ലേഖകൻ

ശാസ്ത്രലോകം മുഴുവൻ കൊറോണയെന്ന ഭീകരനെ തുരത്താനുള്ള വഴികൾക്കായി തലപുകയ്ക്കുമ്പോൾ തീർത്തും പുതുമയാർന്ന ഒരു ശ്രമവുമായി എത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ ശ്രീനിവാസ സിദ്ധർ.

വലിയൊരു കുഴിയിലിറങ്ങി, കഴുത്തോളം മണ്ണിട്ടുമൂടി ചുറ്റും അഗ്‌നിയുമായി എട്ടുമണിക്കൂർ നേരം കഴിഞ്ഞുകൊണ്ടാണ് സിദ്ധർ കൊറോണയെ തുരത്താൻ ശ്രമിച്ചത്. തുടർച്ചയായ എട്ടുമണിക്കൂർ അഗ്‌നിക്ക് മദ്ധ്യത്തിൽ, മണ്ണിനടിയിൽ കഴിഞ്ഞ് സിദ്ധർ തന്റെ ആത്മാർത്ഥത തെളിയിച്ചു.

തൂത്തുക്കുടിയിലെ പ്രത്യങ്ങര ദേവി ക്ഷേത്രത്തിൽ നടന്ന ഈ അപൂർവ്വ സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും വിദേശരാജ്യങ്ങളിൽ പോലും വൈറലാവുകയണ്. തലമാത്രം പുറത്തു കാണുന്ന വിധത്തിൽ മണ്ണിനകത്ത് നിന്ന സിദ്ധർ ഉച്ചത്തിൽ മന്ത്രങ്ങൾ ജപിക്കുന്നതും വീഡിയോയിൽ കാണാം. ദവ പൂജ എന്നറിയപ്പെടുന്ന ഇത് മെയ്‌ 22 നാണ് നടന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP