Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആധാർ അധിഷ്ഠിത തത്സമയ പാൻ പദ്ധതിക്ക് തുടക്കമായി; ഇ-പാൻ ലഭിക്കുക സൗജന്യമായി

ആധാർ അധിഷ്ഠിത തത്സമയ പാൻ പദ്ധതിക്ക് തുടക്കമായി; ഇ-പാൻ ലഭിക്കുക സൗജന്യമായി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വ്യക്തിവിവരങ്ങളും വിലാസവും ഓൺലൈനായി പരിശോധിച്ചുറപ്പുവരുത്തി തത്സമയം പാൻ അനുവദിക്കുന്നതിനുള്ള പദ്ധതിക്ക് ധനമന്ത്രി നിർമലാ സീതാരാമൻ വ്യാഴാഴ്ച തുടക്കമിട്ടു. ഇലക്ട്രോണിക് പാൻ (ഇ-പാൻ) ലഭിക്കുന്നതിനുള്ള പ്രക്രിയ സൗജന്യമായിരിക്കും.

ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് വെബ്സൈറ്റിൽ പ്രവേശിച്ച് മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച ആധാർ നമ്പറുപയോഗിച്ച് അപേക്ഷ നൽകാം. തുടർന്ന് മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി. നൽകണം. ഇതുകഴിഞ്ഞാൽ 15 അക്ക അക്‌നോളജ്‌മെന്റ് നമ്പർ ലഭിക്കും. അപേക്ഷകരുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഇ-മെയിലിലേക്കും ഇ-പാൻ അയക്കുന്നതായിരിക്കും.

ഈ മാസം 25 വരെയുള്ള കണക്കനുസരിച്ച്, 50.52 കോടി നികുതിദായകർക്കാണ് ഇതുവരെ പാൻ അനുവദിച്ചിട്ടുള്ളത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP