Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബീഹാറിലെ സ്ത്രീകൾ കൂടുതൽ കരുത്തരാകുന്നു; സ്ത്രീധനം ചോദിക്കുന്ന പുരുഷന്മാരെ മാത്രമല്ല കുറ്റം പറയുന്നവരെയും വിവാഹ വേദിയിൽ ഒഴിവാക്കുന്നവരുടെ എണ്ണം കൂടുന്നു

ബീഹാറിലെ സ്ത്രീകൾ കൂടുതൽ കരുത്തരാകുന്നു; സ്ത്രീധനം ചോദിക്കുന്ന പുരുഷന്മാരെ മാത്രമല്ല കുറ്റം പറയുന്നവരെയും വിവാഹ വേദിയിൽ ഒഴിവാക്കുന്നവരുടെ എണ്ണം കൂടുന്നു

പട്‌ന: സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ മുഖമാണ് ബീഹാറിലെ ഈ ഗ്രാമീണ യുവതികൾ. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സ്ത്രീധന സമ്പ്രദായത്തിനെതിരെ ശബ്ദമുയർത്താൻ ഇവർ തയ്യാറായി. സ്ത്രീധനം ചോദിച്ചുവരുന്നവരെ വേണ്ടെന്നുപറയാൻ കാണിച്ച ധൈര്യമാണ് ഈ പെൺകുട്ടികളെ ശ്രദ്ധേയരാക്കിയത്. തങ്ങളുടെ സൗന്ദര്യത്തെ കുറ്റം പറയുന്നവരെയും ഇവർ ആട്ടിപ്പായിക്കുന്നു.

പെൺകുട്ടികളുടെ ഭാഗത്തുനിന്നുള്ള ഇത്തരം ഒഴിവാക്കലുകൾ ഏറിവരികയാണെന്നാണ് ബീഹാറിൽനിന്നുള്ള റിപ്പോർട്ട്. വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ഖോത്താവ ഗ്രാമത്തിലെ കുസും കുമാരിയുടെ വിവാഹം ഞായറാഴ്ച നടക്കേണ്ടതായിരുന്നു. നൗരംഗിയ ഗ്രാമക്കാരനായ അജയ് കുമാറിന്റെ സംഘം വിവാഹ വേദിയിലെത്തിയശേഷമാണ് പ്രശ്‌നം തുടങ്ങിയത്.

സ്ത്രീധന ബാക്കിയായ 5000 രൂപ അജയ് കുമാറിന്റെ അച്ഛൻ കുസുമിന്റെ അച്ഛൻ ബിരാൻ ആവശ്യപ്പെട്ടു. ഇതിനകം 20,000 രൂപ സ്ത്രീധനമായി നൽകിയിരുന്നു. സ്ത്രീധന ബാക്കി കിട്ടാതെ വിവാഹം നടക്കില്ലെന്ന് അജയ് കുമാറിന്റെ ബന്ധുക്കൾ വാശിപിടിച്ചു. ഇതു കേട്ടതോടെ കുസും കുമാരി വിവാഹത്തിന് തയ്യാറല്ലെന്ന് പ്രഖ്യാപിച്ചു.

പെൺകുട്ടിയിൽനിന്ന് ഇത്തരമൊരു മനംമാറ്റം ആരും പ്രതീക്ഷിച്ചിരുന്നില്ല. അജയ് കുമാറിന്റെ കുടുംബവും ഇതോടെ പതറി. അവർ വിവാഹത്തിന് തയ്യാറായി. എന്നാൽ, വെറും 5000 രൂപയ്ക്കുവേണ്ടി തന്റെ അച്ഛനെ പരസ്യമായി അധിക്ഷേപിച്ചവരുടെ കുടുംബത്തിൽ ജീവിക്കില്ലെന്ന ഉറച്ച തീരുമാനമാണ് കുസും എടുത്തത്. അച്ഛനമ്മമാരെ നോക്കി ശിഷ്ടകാലം വീട്ടിൽ കഴിഞ്ഞുകൊള്ളാമെന്നും അവൾ പ്രഖ്യാപിച്ചു.

ബഗാഹയിലെ മംഗൽപ്പുരിൽനിന്നുള്ള യുവതി പ്രതിശ്രുത വരനെ വേണ്ടെന്നുവച്ചത് തന്റെ നിറത്തെക്കുറിച്ച് മോശം പരാമർശം നടത്തിയതിനാണ്. കറുത്ത പെൺകുട്ടിയെ വിവാഹം കഴിക്കണമെങ്കിൽ കൂടുതൽ സ്ത്രീധനം വേണമെന്നായിരുന്നു വരന്റെ നിലപാട്. ഇതിൽ കുപിതരായ വധുവിന്റെ പാർട്ടി വരന്റെ സംഘത്തെ തടഞ്ഞുവച്ചു.

പൊലീസ് ഇടപെട്ടാണ് ഒടുവിൽ പ്രശ്‌നം പരിഹരിച്ചത്. വീവാഹത്തിനായി മറ്റൊരു തീയതിയും പൊലീസിന്റെ സാന്നിധ്യത്തിൽ നിശ്ചയിച്ചു. എന്നാൽ, തന്റെ തൊലിയുടെ നിറം ഇഷ്ടപ്പെടാത്തയാളുമായി ജീവിക്കാൻ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് വധു വിവാഹത്തിൽനിന്ന് പി്ന്മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP